കോന്നി : ആനത്താവളത്തിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞത് ഹെർപ്പീസ് രോഗം കാരണമാണെന്ന് തെളിഞ്ഞു. കുട്ടിയാനകളെ ബാധിക്കുന്ന ഈ അണുബാധ രോഗം പിടിപെട്ടാൽ മണിക്കൂറുകൾക്കകം ചരിയും. വർഷങ്ങൾക്ക് മുൻപും കോന്നി ആനത്താവളത്തിൽ ഹെർപ്പീസ് ബാധിച്ച് കുട്ടിയാനകൾ വ്യാപകമായി ചരിഞ്ഞിരുന്നു. ജൂലായ്‌യിലാണ് കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞത്. നാല് വയസ്സായിരുന്നു പ്രായം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം രാസ പരിശോധനയ്ക്കായി സാമ്പിളുകൾ അയച്ചിരുന്നു. പാലോട് ഉള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസസ് ലോബറട്ടറിയിൽ നടത്തിയ പരിശോധനയിൽ ആണ് ഹെർപ്പീസ് രോഗമാണെന്ന് തെളിഞ്ഞത്. കൊച്ചയ്യപ്പന് ഹെർപ്പീസ് സ്ഥിരീകരിച്ചതോടെ കൂട്ടിലെ മറ്റ് ആനകൾക്കും പരിശോധന നടത്തി. പ്രിയദർശിനി, മീന, ഈവ, കൃഷ്ണ എന്നീ ആനകൾക്കാണ് പരിശോധന നടത്തി പാലോട് ലാബിലേക്ക് ഫലത്തിനായി നൽകിയിരിക്കുന്നത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























