ബാറിലെ തർക്കം : ജീവനക്കാരെ വഴിയിൽ തടഞ്ഞ് മർദ്ദിച്ച കേസിൽ 3 പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: അടൂർ വൈറ്റ് പോർട്ടിക്കോ ബാറിൽ പ്രവർത്തന സമയം കഴിഞ്ഞും മദ്യപിച്ച് ബഹളം വെച്ച പ്രതികളെ പുറത്താക്കിയ വിരോധത്താൽ സൂപ്പർവൈസറെയും ജീവനക്കാരായ രണ്ടുപേരെയും കഠിന ദേഹോപദ്രവമേൽപ്പിച്ച കേസിൽ 3 പ്രതികളെ അടൂർ പോലീസ് പിടികൂടി. 15-ഓളം പേരടങ്ങിയ സംഘം വടികളും മറ്റുമായി പെരിങ്ങനാട് വഞ്ചിമുക്ക് വെച്ച് ഈമാസം 5 ന് രാത്രി 11.50 ന് ജോലി കഴിഞ്ഞ് ബൈക്കുകളിലും കാറിലുമായി വീടുകളിലേക്ക് പോകുകയായിരുന്ന സൂപ്പർവൈസർ ബൈജുവിനെയും മറ്റ് ജീവനക്കാരുമായ ധനേഷ്, ഗൗതം എന്നിവരെയും വടി കൊണ്ടും കൈകൊണ്ടും അടിച്ചു പരിക്കേൽപ്പിച്ചതായാണ് കേസ്.

ബിജുവിന്റെ വലതുകൈയിലെ രണ്ട് അസ്ഥികൾക്ക് ഒടിവ് സംഭവിച്ചിരുന്നു. പെരിങ്ങനാട് മുണ്ടപ്പള്ളി പാറക്കൂട്ടം സൂര്യാ ഭവനം വീട്ടിൽ സോമന്റെ മകൻ സൂരജ് എസ് ( 28), പാറക്കൂട്ടം കല്ലുവിളയിൽ വീട്ടിൽ പൊടിയന്റെ മകൻ ഭാസ്കരൻ (42), പാറക്കൂട്ടം ഷൈജു ഭവനം വീട്ടിൽ നിന്നും ആലപ്പുഴ ജില്ലയിൽ പാലമേൽ വില്ലേജിൽ പണയിൽ എന്ന സ്ഥലത്തുതാമസിക്കുന്ന ചെല്ലപ്പന്റെ മകൻ ഷൈജു സി ( 34) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.

സംഭവത്തിന്‌ ശേഷം പ്രതികൾ ഒളിവിൽ പോയിരുന്നു. തുടർന്ന് അടൂർ ഡി.വൈ.എസ്.പി ആർ ബിനുവിന്റെ നിർദ്ദേശപ്രകാരം ഊർജ്ജിതമാക്കിയ അന്വേഷണത്തിൽ വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതികളെ അടൂർ പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ് റ്റി ഡിയുടെ നേതൃത്വത്തിലുള്ള സംഘം സാഹസികമായി പിടികൂടുകയായിരുന്നു. എസ് ഐ മനീഷ്.എം, സി പി ഒമാരായ രാജേഷ് ചെറിയാൻ, സൂരജ് ആർ കുറുപ്പ്, സുനിൽ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. ഒളിവിലുള്ള മറ്റു പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതിയ ഖനനനിയന്ത്രണ ഭേദഗതി ബിൽ : കേന്ദ്രത്തിന് കൈകടത്താനാവില്ല, നിയമക്കുരുക്ക്

0
ന്യൂഡൽഹി : ഖനനാനുമതിക്ക് സംസ്ഥാനങ്ങൾ നികുതിയോ സെസ്സോ ഈടാക്കുന്നത് നിയന്ത്രിക്കാൻ കേന്ദ്രത്തിന്...

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...