ബഗുസരായി ലോക്സഭ സീറ്റിനെ ചൊല്ലി ഇൻഡ്യാ സഖ്യത്തിൽ തർക്കം രൂക്ഷമാകുന്നു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ബിഹാറിലെ ബഗുസരായി ലോക്സഭ സീറ്റിനെ ചൊല്ലി ഇൻഡ്യാ സഖ്യത്തിൽ തർക്കം.കനയ്യകുമാറിന് മത്സരിക്കാനായി സീറ്റ് വേണമെന്നാണ് കോൺഗ്രസ് ആവശ്യം. വിട്ടുതരാനാവില്ലെന്നു സി.പി.ഐയും നിലപാട് സ്വീകരിച്ചതോടെ തർക്കം രൂക്ഷമായി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കനയ്യകുമാർ രണ്ടാം സ്ഥാനത്ത് എത്തിയതിനാൽ ബേഗുസരായി അദ്ദേഹത്തിനായി വിട്ടുനൽകണം എന്നാണ് കോൺഗ്രസ് നിലപാട്. സി.പി.ഐ വിട്ട് കോൺഗ്രസിൽ എത്തിയ കനയ്യ ഇപ്പോൾ പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ് ആണ്. എന്നാൽ എം. എൽ.എ കൂടിയായ അവധേഷ് കുമാർ റായിയെ സി.പി.ഐ പ്രഖ്യാപിച്ചു പ്രചരണം തുടങ്ങി.സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ ബിഹാറിൽ എത്തിയാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തി.

അദ്ദേഹത്തിന്‍റെ പിന്തുണ കൂടി നേടിയ ശേഷമായിരുന്നു പ്രഖ്യാപനം.കഴിഞ്ഞ തവണ രണ്ട് ലക്ഷത്തോളം വോട്ട് വാങ്ങി ആർ.ജെ.ഡി.മൂന്നാമതെത്തിയിരുന്നു.സിറ്റിംഗ് എം.പിയും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിംഗിന്‍റെ പേരാണ് ഇത്തവണയും ബി.ജെ.പി മുന്നോട്ട് വച്ചിരിക്കുന്നത്.കനയ്യ കുമാറിനെ കോൺഗ്രസ് മത്സരിപ്പിക്കുമെന്ന് മുൻകൂട്ടി കണ്ടാണ് സി.പി.ഐ സ്ഥാനാർഥിയെ മുൻകൂട്ടി പ്രഖ്യാപിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...