പള്ളുരുത്തിയിൽ ബൈക്ക് പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കം ; യുവാവ് കുത്തേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

എറണാകുളം : പള്ളുരുത്തിയിൽ ബൈക്ക് പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. പള്ളുരുത്തി കർമ്മ ലൈൻ സ്വദേശിയായ 31 വയസ്സുകാരൻ ഷിനോയ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് തേവര സ്വദേശിയായ ജെൻസനെ പോലീസ് കസ്റ്റഡിയിലെടുത്തു. പള്ളുരുത്തി കർമ്മ ലൈനിൽ വെച്ചാണ് ദാരുണമായ ഈ സംഭവം നടന്നത്. ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഷിനോയിയും ജെൻസനും തമ്മിൽ വാക്കേറ്റമുണ്ടാകുകയും, അത് കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു. ഷിനോയിയുടെ ശരീരത്തിൽ ഒന്നിലധികം തവണ കുത്തേറ്റു.

ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള ജെൻസനെ ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യലിന് ശേഷം കുറ്റസമ്മതം നടത്തിയാൽ ഉടൻ തന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...