വാഷിങ്ടൺ: കാനഡയിൽ വാടകക്കാരനുമായി വഴക്കിട്ട ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ പോലീസിന്റെ പിടിയിൽ. വാടകക്കാരൻ ബാര്‍ബിക്യൂവില്‍ പാകം ചെയ്തിരുന്ന ബീഫ് നീക്കം ചെയ്യാന്‍ ശ്രമിച്ചതിനും പ്രകേപിതയായി പെരുമാറിയതിനുമാണ് അറസ്റ്റ്. വാടകക്കാരൻ ഫോണിൽ ചിത്രീകരിച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. യുവാവ് ഗ്രില്ലിൽ ബീഫ് പാകം ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. തർക്കം രൂക്ഷമായതിനെത്തുടർന്ന് ഗ്രില്ലിൽ പാകം ചെയ്ത ഭക്ഷണം മുഴുവൻ മരകഷ്ണം കൊണ്ട് തട്ടിത്തെറിപ്പിച്ച വീട്ടുടമസ്ഥ തന്റെ അനുവാദമില്ലാതെ ഇനി മുതൽ ബീഫ് പാകം ചെയ്യാൻ അനുവദിക്കില്ലെന്നും ആവർത്തിച്ചാൽ പോലീസിനെ വിളിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. വീടിന്റെ ചുമരിൽ തവിട്ടുനിറത്തിലുള്ള പാടുകൾ ഉണ്ടാക്കിയതിനെച്ചൊല്ലിയും സുഹൃത്തിനെ വീട്ടിൽ വിളിച്ചുവരുത്തിയതിനെച്ചൊല്ലിയും ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു.
എന്നാൽ തനിക്ക് 50 വയസ്സായെന്നും എന്ത് കഴിക്കണമെന്ന് തീരുമാനിക്കാനും സുഹൃത്തിനെ വീട്ടിൽ വിളിക്കാനും തനിക്ക് അവകാശമുണ്ടെന്നും യുവാവ് വ്യക്തമാക്കുകയായിരുന്നു. വാടകക്കാരന്‍ ബീഫ് പാചകം ചെയ്തത് വീട്ടുടമസ്ഥയെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുകളായി എത്തുന്നത്.































