സൗജന്യലാപ്ടോപ്പ് വിതരണം ; അപേക്ഷകള്‍ പത്തനംതിട്ട ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ സജീവ അംഗങ്ങളായ തൊഴിലാളികളുടെ പ്രൊഫഷണല്‍ കോഴ്സിന് 2023 -24 അധ്യയന വര്‍ഷത്തില്‍ പൊതു പ്രവേശന പരീക്ഷയിലൂടെ മെറിറ്റില്‍ അഡ്മിഷന്‍ ലഭിച്ച് പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് (എംബിബിഎസ്, എഞ്ചിനീയറിംഗ്, എംസിഎ, എംബിഎ, ബി എസ് സി /എം എസ് സി നേഴ്സിംഗ്, ബിഡിഎസ്, ബി ഫാം, എം ഫാം, ഫാം ഡി, ബി എസ് സി/ എം എസ് സി ഫോഫസ്ട്രി, ബി എസ് സി/ എം എസ് സി അഗ്രികള്‍ച്ചര്‍, എംവിഎസ് സി , ബി വി എസ് സി, ബി എച്ച് എം എസ് , ബി എസ് എം എസ് , എല്‍ എല്‍ ബി, എല്‍ എല്‍ എം, ഡോക്ടറല്‍ ബിരുദമുളള എല്ലാ തസ്തികകള്‍ക്കും)പഠിച്ചു കൊണ്ടിരിക്കുന്ന മക്കള്‍ക്ക് സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്യുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു.

അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 16 വരെ ആണ്. അപേക്ഷാ ഫോമിന്റെ മാതൃക www.kmtwwfb.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ പത്തനംതിട്ട ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം തൊഴിലാളിയുടെ ലൈസന്‍സിന്റെ കോപ്പി, ക്ഷേമനിധി കാര്‍ഡിന്റെ കോപ്പി, ആധാര്‍ കാര്‍ഡ് കോപ്പി, അവസാനം അടച്ച രസീതിന്റെയോ, ക്ഷേമനിധി പാസ് ബുക്കിന്റെ കോപ്പി, റേഷന്‍ കാര്‍ഡിന്റെ കോപ്പി, കുട്ടിയുടെ ആധാര്‍ കാര്‍ഡ് കോപ്പി എന്നിവയും നല്‍കണം. ഫോണ്‍ : 04682-320158

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം...

തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി കെ.കെ. രാഗേഷ്

0
കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി...

സ്‌പൈസ് ജെറ്റ് വീണ്ടും വൈകി ; കൊച്ചി–ഫുജൈറ യാത്രക്കാർ ദുരിതത്തിൽ

0
കൊച്ചി: സ്‌പൈസ് ജെറ്റ് വിമാനം വൈകുന്നതിനാല്‍ ദുരിതത്തിലായി യാത്രക്കാര്‍. ഇന്ന്...