കൊറിയർ വഴി അനധികൃത ഉത്തേജക മരുന്ന് വിതരണം : തൊടുപുഴയിൽ ഒരാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : കൊറിയർ സർവീസ് വഴി ഉത്തേജക മരുന്നുകൾ ഉൾപ്പെടെ എത്തിച്ച് നിയമവിരുദ്ധമായി വിൽപന നടത്തിയിരുന്ന തൊടുപുഴ സ്വദേശി സുനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ആന്റി നാർക്കോട്ടിക് സ്ക്വാഡും, ഡ്രഗ്സ് കൺട്രോൾ ബോർഡും, ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്. നഗരത്തിലെ ഒരു കൊറിയർ സ്ഥാപനത്തിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഡാൻസാഫ് ടീമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഊർജ്ജവർദ്ധനവിനും ലൈംഗിക ഉത്തേജനത്തിനും ഉപയോഗിക്കുന്ന 10 മില്ലിയുടെ 150 വയൽ ഇൻജക്ഷനുകൾ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽക്കാൻ പാടില്ലാത്തതും അമിതമായി ഉപയോഗിച്ചാൽ ലഹരി നൽകുന്നതുമായ മരുന്നുകളാണിവ. പ്രധാനമായും മസിൽ പവർ വർദ്ധിപ്പിക്കാനും ഹാലുസിനേഷൻ എഫക്റ്റ് ഉണ്ടാക്കാനും ഉപയോഗിക്കുന്ന മെസൻഡർമിൻ പോലുള്ള ഇൻജക്ഷനുകളാണ് പ്രതി വിറ്റഴിച്ചിരുന്നത്.

കൊച്ചി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ വിദ്യാർത്ഥികൾക്കിടയിലാണ് ഇയാൾ പ്രധാനമായും മരുന്നുകൾ വിറ്റഴിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരെ ഉപയോഗിച്ച് പ്രതിയെ വിളിച്ചുവരുത്തിയാണ് പോലീസ് പിടികൂടിയത്. പിടിച്ചെടുത്ത മരുന്നുകൾ പോലീസ് റിപ്പോർട്ട് സഹിതം ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിന് കൈമാറി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമപെൻഷൻ വിതരണം തടസ്സപ്പെടില്ല ; ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സാവകാശം കിട്ടും

0
പാലക്കാട് : വാതിൽപ്പടി പെൻഷൻവിതരണം നിർത്തുന്നതോടെ ക്ഷേമപെൻഷൻ കൈപ്പറ്റാൻ ബാങ്ക് അക്കൗണ്ട്...

ഉയർന്ന പിഎഫ് പെൻഷൻ ; എല്ലാതരം സ്ഥാപനങ്ങളിലും ഒരുപോലെ നടപ്പാക്കിയെന്ന് കേന്ദ്രം

0
ന്യൂഡൽഹി : സുപ്രീംകോടതി വിധിച്ച ഉയർന്ന പി.എഫ്. പെൻഷൻ എല്ലാതരത്തിലുംപ്പെട്ട സ്ഥാപനങ്ങളിലും...

കോട്ടയം, പത്തനംതിട്ട‍, ജില്ലകളിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി

0
കോട്ടയം : പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ...

ബോർഡിന്റെ റിപ്പോർട്ട് തള്ളും ; ഇടക്കാല വൈദ്യുതി നിരക്ക് വർധന ഒഴിവായേക്കും

0
തിരുവനന്തപുരം : നിലവിലെ വൈദ്യുതിനിരക്ക് വർധന അപര്യാപ്തമാണെന്നു കാണിച്ച് കെ.എസ്.ഇ.ബി. നൽകിയ...