റാന്നിയില്‍ കെ.എസ്.ആർ.ടി.സി ബസ്സിലേക്ക് കാര്‍ ഇടിച്ചു കയറി : കോന്നി സ്വദേശികള്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ തോട്ടമൺ വളവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ കാർ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്കേറ്റു. കോന്നി സ്വദേശികൾ സഞ്ചരിച്ച കാറാണ് ഇന്ന് രാവിലെ അപകടത്തിൽ പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
കമ്പത്തുള്ള ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പോവുകയായിരുന്നു ജസ്നയും കുടുംബവും. തോട്ടമൺ വളവിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസിന്റെ മധ്യഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.

തൊട്ടുപിന്നാലെ എത്തിയ കോഴി കയറ്റി വന്ന പിക്കപ്പ് വാഹനം കാറിന്റെ പിൻഭാഗത്ത് ശക്തമായി ഇടിച്ചതോടെ കാർ ബസിനടിയിലേക്ക് കൂടുതൽ ആഴത്തിൽ ഇടിച്ചു കയറി. വശം ചരിഞ്ഞുള്ള ഇടിയായതിനാൽ വലിയൊരു ദുരന്തം ഒഴിവായെങ്കിലും കാറിന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു. അപകടമുണ്ടായ ഉടനെ പ്രദീപ് കുഴിക്കാല എന്ന ആട്ടോ ഡ്രൈവർ പരിക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. ഇടിയുടെ ആഘാതത്തിൽ കെ.എസ്.ആർ.ടി.സി ബസിന്റെ പിൻ ചക്രങ്ങൾക്ക് സ്ഥാനചലനം സംഭവിച്ചു. സാധാരണ രീതിയിൽ ബസ് മാറ്റാൻ കഴിയാത്തതിനാൽ  ഏറെ നേരം ഗതാഗത തടസ്സം ഉണ്ടായി. റാന്നി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു

0
കോട്ടയം: കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ...

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്

0
തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്....