ഇസ്രായേലിലെ ആണവ കേന്ദ്രത്തിന് സമീപം ഇറാൻ നടത്തിയ ആക്രമണത്തിൽ 160ലധികം പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ടെൽ അവീവ് : ഇസ്രായേലിലെ ആണവ കേന്ദ്രത്തിന് സമീപം ഇറാൻ നടത്തിയ ആക്രമണത്തിൽ 160ലധികം പേർക്ക് പരിക്ക്. തെക്കൻ ഇസ്രായേലിലെ ആണവ നിലയത്തിന് സമീപമുള്ള രണ്ട് നഗരങ്ങളിൽ ഇറാൻ നടത്തിയ ആക്രമണത്തിലാണ് 160ലധികം പേർക്ക് പരിക്കേറ്റത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് ഇസ്രയേൽ വിശദമാക്കുന്നത്. ശനിയാഴ്ച വൈകുന്നേരമാണ് ഡിമോണയിൽ ബാലിസ്റ്റിക് മിസൈലുകൾ പതിച്ചത്. അറാദിൽ 84 പേരും ഡിമോണയിൽ 78 പേരും ചികിത്സയിലാണെന്ന് ഇസ്രയേൽ വിശദമാക്കുന്നത്. ഡിമോണയ്ക്ക് പുറത്ത് ഏകദേശം 13 കിലോമീറ്റർ അകലെയുള്ള ആണവ ഗവേഷണ കേന്ദ്രത്തിന് കേടുപാടുകൾ സംഭവിച്ചതായി അറിവില്ലെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി വ്യക്തമാക്കുന്നത്. ശനിയാഴ്ച ഇറാന്റെ നതാൻസ് ആണവ നിലയത്തിന് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായാണ് ഈ നീക്കമെന്ന് ഇറാൻ ഔദ്യോഗിക ടെലിവിഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.ഞായറാഴ്ച ടെൽ അവീവിലുണ്ടായ ഇറാൻ മിസൈൽ ആക്രമണത്തിൽ കുറഞ്ഞത് ഏഴ് പേർക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്.

ഫെബ്രുവരി 28ന് നടന്ന യുഎസ്-ഇസ്രായേൽ ആക്രമണത്തിന് ശേഷം ടെഹ്റാൻ ഇസ്രായേലിന് നേരെ 400 മിസൈലുകൾ തൊടുത്തുവിട്ടതായി ഇസ്രായേൽ വ്യോമസേന വിശദമാക്കുന്നത്. ഇതിൽ 92 ശതമാനവും തടഞ്ഞതായാണ് ഇസ്രയേൽ വിശദമാക്കുന്നത്. അറാദിൽ ശനിയാഴ്ച കേട്ട സ്ഫോടന ശബ്ദങ്ങൾ ഭയാനകമായിരുന്നുവെന്ന് പ്രദേശവാസികൾ മാധ്യമങ്ങളോട് വിശദമാക്കിയത്. മിസൈൽ ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുകയും വലിയ ഗർത്തം രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ഡിമോണ നഗരത്തിലും സമാനമായ മിസൈൽ ആക്രമണമുണ്ടായി. അവിടെ പരിക്കേറ്റവരിൽ 10 വയസ്സുള്ള ഒരു ആൺകുട്ടിയും ഉൾപ്പെടുന്നുണ്ട്. കുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ വിശദമാക്കുന്നത്. നൂറുകണക്കിന് കിലോഗ്രാം ഭാരമുള്ള യുദ്ധമുനകളുള്ള ബാലിസ്റ്റിക് മിസൈലുകൾ തടയുന്നതിൽ പ്രതിരോധ സംവിധാനം പരാജയപ്പെട്ടതാണ് നേരിട്ടുള്ള പ്രഹരത്തിന് കാരണമായതെന്ന് ഇസ്രായേൽ ഫയർഫോഴ്സ് വിശദമാക്കുന്നത്.

നെഗേവ് മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഷിമോൺ പെരസ് നെഗേവ് ന്യൂക്ലിയർ റിസർച്ച് സെന്റർ സാധാരണയായി ഡിമോണ റിയാക്ടർ എന്നാണ് അറിയപ്പെടുന്നത്. ഇസ്രായേലിന്റെ പ്രഖ്യാപിക്കാത്ത ആണവായുധ ശേഖരം ഇവിടെയാണെന്നാണ് കരുതപ്പെടുന്നത്. ഔദ്യോഗികമായി ഇത് ഒരു ഗവേഷണ കേന്ദ്രമാണെന്ന് അവകാശപ്പെടുമ്പോഴും, ആറ് പതിറ്റാണ്ടോളമായി ഇസ്രായേൽ ഇവിടെ അണുബോംബ് വികസിപ്പിച്ചെടുത്തതായാണ് പ്രചാരണങ്ങൾ. ഇറാന്റെ ആണവായുധ ശേഷി ഇല്ലാതാക്കുക എന്നതാണ് യുദ്ധത്തിന്റെ പ്രധാന ലക്ഷ്യമായി ഇസ്രായേലും യുഎസും നിശ്ചയിച്ചിട്ടുള്ളത്. നതാൻസിലെ ആക്രമണം ആണവായുധ വ്യാപന നിരോധന കരാറിന്റെ ലംഘനമാണെന്ന് ഇറാൻ വിമർശിക്കുന്നത്. എങ്കിലും റേഡിയോ ആക്ടീവ് ചോർച്ചയോ ജനങ്ങൾക്ക് ഭീഷണിയോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീര്യംകുറഞ്ഞ മദ്യവില്‍പന : മുഖ്യമന്ത്രി തീരുമാനം പുനപരിശോധിച്ചതിന് പിന്നില്‍ ഘടകകക്ഷികളുടെ സമ്മര്‍ദം

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യ വില്‍പനയില്‍ മുഖ്യമന്ത്രി തീരുമാനം പുനപ്പരിശോധിച്ചതിന് പിന്നില്‍...

മാസപ്പടി കേസ് : രണ്ടാഘട്ട ചോദ്യം ചെയ്യലിനൊരുങ്ങി ഇഡി

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന്റെ നിര്‍ണായകമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങി...

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നാടൻ ചാരായം ; സഹപാഠി നല്‍കിയതെന്ന് വിദ്യാർത്ഥി

0
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാഗ് പരിശോധിച്ചപ്പോൾ വാട്ടർ ബോട്ടിലിൽ നാടൻ ചാരായം....

ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം ; തൊണ്ടിമുതലിൽ തിരിമറി കേസില്‍ ശിക്ഷ റദ്ദാക്കമെന്ന അപ്പീൽ...

0
തിരുവനന്തപുരം: വിദേശ പൊരനെ ക്രിമിനൽക്കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ...