സുഡാനിൽ ആശുപത്രിക്ക് നേരെ വ്യോമാക്രമണം ; 13 കുട്ടികളടക്കം 64 പേർ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ഖാർത്തൂം : ആശുപത്രികൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഒരിക്കലും അം​ഗീകരിക്കാനാകാത്തതാണ്. ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിലാണ് കഴിഞ്ഞ ദിവസം വീണ്ടും ആശുപത്രിക്ക് നേരെ അതിക്രൂര വ്യോമാക്രമണം ഉണ്ടായി. ഇതിൽ 13 കുട്ടികളുൾപ്പെടെ 63 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 84 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇസ്റ്റ് ഡാർഫറിലെ എൽ-ദെയ്ൻ ടീച്ചിംഗ് ഹോസ്പിറ്റലിന് നേരെയാണ് ആക്രമണമുണ്ടാായത്. സുഡാൻ സൈന്യത്തിൻ്റെ ഡ്രോൺ ആണ് ആശുപത്രി തകർത്തതെനന്ന് മനുഷ്യാവകാശ സംഘടനകളും സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ ഡോക്ടർമാരും നഴ്സുമാരും രോ​ഗികളും ഉണ്ട്. ആരോഗ്യ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ എവിടെയായാലും അവസാനിപ്പിക്കണം എന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പ്രതികരിച്ചു.

2023 ലാണ് സു‍‍ഡാനിൽ ആഭ്യന്തര കാലാപം ആരംഭിച്ചത് അതിന് ശേഷം ഒരു കോടിയിലേറെപ്പേർക്ക് വീടുകൾ ഉപേക്ഷിടച്ച് പലായനം ചെയ്യേണ്ടി വന്നു എന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ ആരോ​ഗ്യ സംവിധാനം പൂർണമായും തകർന്ന അവസ്ഥയിലാണ്. ഇത്തരത്തിലുള്ള ആക്രമണങ്ങൾക്കെതിരെ ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധമുയരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം- ടൂറിസം വാരാഘോഷത്തിന് നാളെ സമാപനം

0
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം- ടൂറിസം വാരാഘോഷത്തിന് സമാപനം...

ആറന്മുള ജലമേള പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്ന് ഡ്രൈവർമാർക്ക് ക്ഷേത്ര പരിസരത്തേക്ക് എത്താൻ കെ.എസ്.ആര്‍.റ്റി.സി സർവീസ്...

0
ആറന്മുള : ആറന്മുള ഉത്രട്ടാതി ജലമേള കാണുന്നതിനായി എത്തിച്ചേരുന്ന വാഹനങ്ങൾ പോലീസ്...

അതിതീവ്ര വെള്ളപ്പൊക്കം : റാന്നിയില്‍ സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ലെന്ന് ഇരകൾ

0
റാന്നി : റാന്നിയില്‍ ഈ മാസം ആദ്യമുണ്ടായ അതിതീവ്ര വെള്ളപ്പൊക്കത്തിൽ നഷ്ടം...

നേപ്പാൾ പ്രളയം ; ഇന്ത്യക്കാരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണം എന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 636 ആയി ഉയർന്നു....