സിപിഐ പ്രവർത്തകൻ ബിജെപിയിലേക്ക് മാറി ; ബ്രാഞ്ച് സെക്രട്ടറിയും സംഘവും ചേർന്ന് മർദിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ആറ് പതിറ്റാണ്ടിലേറെ സിപിഐ അംഗമായിരുന്ന റിട്ടയയേഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിജെപിയിൽ ചേർന്നതിനെ തുടർന്ന് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്ക്കടിച്ചതായി പരാതി. കഴിഞ്ഞ വ്യാഴാഴ്ചയാണ് കെഒ രമാകാന്തനെയും ഭാര്യ സിആർ രാജമ്മയെയും സിപിഐ കൊതവറ സൗത്ത് ബ്രാഞ്ച് സെക്രട്ടറി സിജു ചാണയിലും മകൻ ജിത്തുവും മകൻ്റെ ഭാര്യയും വീട്ടിലെത്തി മർദിച്ചത്. സിപിഐ ലോക്കൽ കമ്മറ്റി സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുള്ളയാളാണ് രമാകാന്തൻ. കഴിഞ്ഞ വ്യാഴാഴ്ചയാണ് സിജു ചാണയിലും സംഘവും വീട്ടിലെത്തിയത്. പരിചയക്കാരായതിനാൽ കുടുംബത്തിന് അസ്വഭാവികത തോന്നിയതുമില്ല. എന്നാൽ അടുത്തെത്തിയതും കല്ലെടുത്ത് ജനൽ എറിഞ്ഞുടച്ചു. പിന്നാലെ നീ പുലയനല്ലേടാ, നിന്നെ പോലുളളവർ പാർടി വിട്ടാൽ ഞങ്ങൾക്കൊന്നും സംഭവിക്കാനില്ലെന്ന് ആക്രോശിച്ച് മുഖത്തും തലയിലും അടിച്ചു, പിടിച്ച് മാറ്റാനെത്തിയ 66കാരിയായ രാജമ്മയെയും മർദിച്ചതായി രമകാന്തന്റെ മകൻ രതീഷ് പറഞ്ഞു.

തുടർന്ന് വീട്ടുപകരണങ്ങളും അടിച്ച് തകർത്തു. തുടർന്ന് ബിജെപി പ്രവർത്തകരെത്തിയാണ് ഇരുവരെയും വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചത്. വയോധികനും ഹൃദ്രോഗിയുമായ രമാകാന്തന് പിന്നീട് നെഞ്ചിന് അസ്വസ്ഥത ഉണ്ടായതിനാൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സഭവം നടന്ന് മൂന്ന് ദിവസമായെങ്കിലും പോലീസ് എഫ്ഐആർ തയ്യാറാക്കുകയോ എന്തെങ്കലും നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. പ്രാഥമിക അന്വേഷണം നടത്തി വസ്തുത ബോധ്യപ്പെട്ടതിന് ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് എസ്എച്ച്ഒ സോൾജിമോൻ പ്രതികരിച്ചത്. 1964 മുതൽ സജീവ പാർടി പ്രവർത്തകനായിരുന്ന രമാകാന്തൻ രണ്ട് മാസം മുൻപാണ് ബിജെപിയിൽ ചേർന്നത്. രമാകാന്തനൊപ്പം 60 പേരാണ് ബിജെപിയിൽ ചേർന്നത്.

ബിജെപിയിൽ ചേർന്നതിന് പിന്നാലെ ഭീഷണിയുണ്ടായിരുന്നെങ്കിലും ആക്രമിക്കുമെന്ന് കരുതിയില്ലെന്ന് മകൻ രതീഷ് പറയുന്നു. പാർട്ടി വിട്ടപ്പോൾ മുതൽ ഭീഷണിയുണ്ടായിരുന്നു. 80 വയസ്സ് കഴിഞ്ഞെന്നും പാർടിയിൽ നിർജീവമാണെന്നും ആരോപിച്ച് അംഗത്വം പുതുക്കി നൽകിയിരുന്നില്ല. മരിക്കുമ്പോഴും ചുവപ്പ് പുതച്ച് മരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന അച്ഛനത് കനത്ത പ്രഹരമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അംഗത്വത്തിനായി അദ്ദേഹം ജില്ലാ നേതൃത്വത്തിനുൾപ്പടെ പരാതി നൽകിയിരുന്നു. ഫലം കാണാതെ വന്നതോടെ എട്ട് മാസത്തോളം അച്ഛൻ വീട്ടിൽ ഒതുങ്ങിക്കൂടി. ആരോടും അധികം സംസാരിക്കാതെയും ഭക്ഷണം കഴിക്കാതെയുമാണ് കഴിഞ്ഞത്. അതിനിടെയാണ് ബിജെപി പ്രവർത്തകരെത്തി സംസാരിച്ചതുമെന്നും രതീഷ് പറഞ്ഞു.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൈനയിൽ ഭീതി പരത്തി ‘ഡോൾഫിന്‍’ : പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യത ; തായ്‌വാനിൽ 1,300...

0
ബെയ്ജിങ് : ഭീതി പരത്തി വീശിയടിക്കുന്ന ഡോൾഫിൻ ചുഴലിക്കാറ്റ് ജപ്പാനും കടന്ന്...

വിവാഹംകഴിഞ്ഞ് ഏഴുവർഷത്തിനുശേഷം ഭാര്യ അസ്വാഭാവികമായി മരിച്ചാലും സ്ത്രീധനപീഡനത്തിൽ കേസെടുക്കാമെന്ന് കോടതി

0
അലഹാബാദ്: വിവാഹംകഴിഞ്ഞ് ഏഴുവർഷത്തിനുശേഷം ഒരു സ്ത്രീ അസ്വാഭാവികമായി മരണപ്പെടുകയും അവർ സ്ത്രീധനത്തിന്റെ...

പകർച്ചപ്പനിയുടെ കാലത്ത് ആശുപത്രികൾ അടച്ചിടുന്നത് പരിധശോധിക്കപ്പെടണമെന്ന് വീണാ ജോർജ്

0
തിരുവനന്തപുരം: പാണത്തൂരിൽ ആദിവാസി ജനസമൂഹം ആശ്രയിക്കുന്ന കുടുംബാരോ​ഗ്യ കേന്ദ്രം അടച്ചുപൂട്ടിയ ആരോ​ഗ്യ...

ചരിത്ര നേട്ടവുമായി ബസന്തും ഷാഹ്‌നവാസ് ഖാനും ; ഹൈജമ്പിൽ വെള്ളിയും ലോങ് ജമ്പിൽ വെങ്കലവും

0
യൂജിൻ (യുഎസ്എ) : ലോക അണ്ടർ 20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ചരിത്രമെഴുതി...