ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചെങ്ങന്നൂർ പോലീസും ചേർന്ന് വൻ നിരോധിത പുകയില ഉല്പന്ന ശേഖരം പിടികൂടി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍: ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചെങ്ങന്നൂർ പോലീസും ചേർന്ന് വൻ നിരോധിത പുകയില ഉല്പന്ന ശേഖരം പിടികൂടി. മുളക്കുഴയിലെ ആളൊഴിഞ്ഞ വീട്ടിൽ പത്തനംതിട്ട മെഴുവേലി പുത്തൻ പറമ്പിൽ ബിനു (മെഴുവേലി ബിനു-52) ശേഖരിച്ചു വെച്ചിരുന്ന 50 ഓളം ചാക്ക് ഹാൻസാണ് പിടികൂടിയത്. നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചെങ്ങന്നൂർ ഡിവൈഎസ്‌പി ബിനുകുമാറിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ സിഐ വിപിനും പോലീസ് സംഘവും ചേര്‍ന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.

ബിനു ബാങ്ക് റോബറി കേസിലും മറ്റു ക്രിമിനൽ കേസിലും പ്രതിയാണ്. ജില്ലയിലൂടനീളം ലഹരിവസ്തുവിന്റെ വ്യാപനം വ്യാപകമായി നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലയിലെ ക്രിമിനലുകളുടെ കൂട്ടത്തില്‍ ബിനുവും നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇയാളുടെ കയ്യിലേക്ക് നിരോധിത ലഹരി വസ്തുക്കളെത്തി എന്ന് മനസിലാക്കുകയും തുടര്‍ന്ന് പരിശോധന നടത്തുകയുമായിരുന്നു. സ്കൂളിനോട് ചേർന്ന് ഒരു വലിയ വീട് വാടകയ്ക്ക് എടുത്ത് മാസങ്ങളായി ഇയാൾ ലഹരി വസ്തുക്കൾ സ്റ്റോക്ക് ചെയ്ത് വിതരണം നടത്തി വരികയായിരുന്നു. ഇതിനു മുൻപും ഇയാൾ ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയതിന് പോലീസിന്റെ പിടിയിലായിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...