എറണാകുളം പട്ടിമറ്റത്ത് വീട്ടമ്മ കിടപ്പുമുറിയിൽ മരിച്ചുകിടന്ന സംഭവം കൊലപാതകമെന്ന് മണിക്കൂറുകൾക്കുളളിൽ തെളിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം പട്ടിമറ്റത്ത് വീട്ടമ്മ കിടപ്പുമുറിയിൽ മരിച്ചുകിടന്ന സംഭവം കൊലപാതകമെന്ന് മണിക്കൂറുകൾക്കുളളിൽ തെളിഞ്ഞു. പട്ടിമറ്റം ചേലക്കുളം പൂച്ചക്കുഴി വെള്ളേക്കാട്ട് വീട്ടിൽ നിഷയാണ് മരിച്ചത്. ഉറങ്ങിക്കിടന്ന നിഷയെ മുറിയിലേക്ക് വിളിച്ചുവരുത്തി ഭർത്താവ് നാസർ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. രാവിലെ എട്ടുമണിയോടെയാണ് പൂച്ചക്കുഴി വെള്ളേക്കാട്ട് വീട്ടിൽ നാസർ അയൽവീട്ടിൽ എത്തിയത്. കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുന്ന ഭാര്യയെ വിളിച്ചിട്ട് എഴുനേൽക്കുന്നില്ലെന്നും എന്തോ കുഴപ്പമുണ്ടെന്നും പറഞ്ഞു. അയൽവാസികൾ എത്തി നോക്കിയപ്പോഴാണ് 38 വയസുകാരിയായ നിഷ മരിച്ചുകിടക്കുകയാണെന്ന് മനസിലായത്. മൂക്കിലൂടെ രക്തവും വന്നിരുന്നു. കുന്നത്തുനാട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

ഭർത്താവിനെ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മൊഴിയാണ് കിട്ടിയത്. രാത്രിയിൽ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചതെന്നും രണ്ടുമണിക്കാണ് ഉറങ്ങിയതെന്നും ഇയാൾ ആദ്യം പറഞ്ഞെങ്കിലും തുടർ ചോദ്യം ചെയ്യലുകളിൽ മൊഴി മാറ്റിക്കൊണ്ടേയിരുന്നു. ഇതിനിടെ കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടവും നടത്തി. ശ്വാസം മുട്ടിച്ചുകൊന്നതാണെന്ന് മെഡിക്കൽ കോളജിൽ പ്രാഥമിക അറിയിപ്പും വന്നു. ഇതോടെയാണ് ഭർത്താവ് നാസറിനെ പോലീസ് വിശദമായി ചോദ്യം ചെയ്തത്. രാത്രി 2നും നാലിനും ഇടയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ മൊഴി നൽകി. ഉറങ്ങിക്കിടന്ന ഭാര്യയെ തന്‍റെ മുറിയിലേക്ക് വിളിച്ചുവരുത്തി. പിന്നാലെ വാക്കേറ്റമുണ്ടായി. തുടർന്ന് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. സംഭവ സമയം രണ്ടുമക്കളും വീട്ടിലുണ്ടായിരുന്നില്ല. പിതാവ് ഇടയ്ക്കിടെ അക്രമസാകതനാകുന്ന പതിവുണ്ടായിരുന്നെന്ന് മക്കൾ മൊഴി നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...