ജില്ലാ ശുചിത്വമിഷന്‍ ബിന്‍വിന്‍ ഗോള്‍ ചലഞ്ചിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഫുട്ബോള്‍ ലോകകപ്പിന്‍റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങളിലും യുവാക്കളിലും പുതിയ ഖരമാലിന്യ ചട്ടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ജില്ലാ ശുചിത്വമിഷന്‍ സംഘടിപ്പിക്കുന്ന ബിന്‍വിന്‍ ഗോള്‍ ചലഞ്ചിന്‍റെ ഉദ്ഘാടനം പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ ജില്ലാ കളക്ടര്‍ എ.നിസാമുദ്ദീന്‍ നിര്‍വഹിച്ചു. ഫുട്ബോള്‍ ലഹരി പോലെ സമൂഹത്തിലെയും വീടുകളിലെയും ശുചിത്വത്തിനും മാലിന്യസംസ്‌കരണത്തിനും വിദ്യാര്‍ഥികള്‍ പ്രാധാന്യം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ പി.രാജേഷ് കുമാര്‍, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എം വിനീത്, ശുചിത്വമിഷന്‍ അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍ ജി.പ്രദീപ്, പ്രോഗ്രാം ഓഫീസര്‍ കെ.ആര്‍ അജയ്, കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.റെന്നി പി.വര്‍ഗീസ്, ഫാദര്‍ തോംസണ്‍ റോബി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ.തോമസ് എബ്രഹാം, ഡോ.സൂസന്‍ സാമുവല്‍, എന്‍.സി.സി ഓഫീസര്‍ ക്യാപ്റ്റന്‍ ജിജോ കെ.ജോസഫ്, അസോസിയേറ്റ് പ്രൊഫസര്‍ ഡോ.എ.എസ് ദീപ്തി, എന്‍. എസ്.എസ് വോളന്‍റിയേഴ്സ്, എന്‍.സി.സി കേഡറ്റുകള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് റൂള്‍ പ്രകാരം ജൈവം, അജൈവം, സാനിറ്ററി, സ്പെഷ്യല്‍ കെയര്‍ എന്നീ മാലിന്യങ്ങളെ സൂചിപ്പിക്കുന്ന രീതിയില്‍ പച്ച, നീല, ചുവപ്പ്, കറുപ്പ് നിറത്തിലുള്ള ഗോള്‍ പോസ്റ്റുകളാണ് തയ്യാറാക്കിയിരുന്നത്. ഈ പോസ്റ്റുകളിലേക്ക് ഗോളടിച്ച ജില്ലാ കളക്ടര്‍ വിദ്യാര്‍ഥികളോട് ലോകകപ്പ് ഫുട്ബോള്‍, മാലിന്യസംസ്‌കരണം തുടങ്ങിയ മേഖലയിലെ ചോദ്യങ്ങള്‍ ചോദിച്ചു. ഉത്തരം നല്‍കിയവര്‍ക്ക് ഗോള്‍ അടിക്കാന്‍ അവസരം നല്‍കി. ശരിയായ നിറത്തിലുള്ള പോസ്റ്റിലേക്ക് ഗോളടിച്ചവര്‍ക്ക് ശുചിത്വമിഷന്‍ സമ്മാനം നല്‍കി. വരും ദിവസങ്ങളില്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പയിന്‍ നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...

യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും റഷ്യയുടെ മുന്നറിയിപ്പ്

0
മോസ്കോ: യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും...

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു

0
എരുമേലി: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു....