ജില്ലാ ശുചിത്വ മിഷൻ ടീം അംഗങ്ങൾ ജില്ലയിലെ ഡിസ്ട്രിബൂഷൻ കേന്ദ്രങ്ങളും ഹരിത പോളിംഗ് ബൂത്തുകളും സന്ദർശിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്ററുടെ നേതൃത്വത്തിൽ ശുചിത്വ മിഷൻ ടീം അംഗങ്ങൾ ജില്ലയിലെ ഡിസ്ട്രിബൂഷൻ കേന്ദ്രങ്ങളും ഹരിത പോളിംഗ് ബൂത്തുകളും സന്ദർശിച്ചു. തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശം പൂർണമായും പാലിച്ചു കൊണ്ടാണ് ജില്ലയിലെ പോളിംഗ് ബൂത്തുകൾ എല്ലാം സജ്ജമാക്കിയിരിക്കുന്നത്. പ്ലാസ്റ്റിക് തോരണങ്ങളും ഹോർഡിങ്ങുകളും ബോർഡുകളും ഒഴിവാക്കി പ്രകൃതി സൗഹാർദ്രമായ ഓല കൊണ്ട് മേഞ്ഞ പോളിംഗ് ബൂത്തുകളും ഓലകൊണ്ട് ഉണ്ടാക്കിയ തോരണങ്ങളും മാലിന്യം നിക്ഷേപിക്കാൻ ഓല നെയ്ത വല്ലങ്ങളും ബൂത്തിൽ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ബൂത്തുകളിലും ഡിസ്ട്രിബൂഷൻ കേന്ദ്രങ്ങളിലും ഹരിത കർമസേനയുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

മാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കാൻ പ്രത്യേകം ബിന്നുകളും ബൂത്തുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. തദ്ദേശ പൊതുതിരഞ്ഞെടുപ്പ് ജില്ലയില്‍ 1225 പോളിംഗ് സ്റ്റേഷനുകള്‍ ആണ് ഉള്ളത്. അതിൽ എല്ലാ പോളിംഗ് സ്റ്റേഷനുകളും ഹരിത പോളിംഗ് സ്റ്റേഷനുകളാണ്. ജില്ലയിലെ നാല് നഗരസഭകളിലായി 137 ഉം എട്ട് ബ്ലോക്കുകളിലായി 1088 പോളിംഗ് സ്റ്റേഷനുകളുമാണുള്ളത്. കോന്നി -154, റാന്നി – 168, പുളിക്കീഴ് – 90, കോയിപ്രം- 123, പറക്കോട് -239, ഇലന്തൂര്‍ – 103, പന്തളം – 103, മല്ലപ്പള്ളി -108, അടൂര്‍ നഗരസഭ-29, പത്തനംതിട്ട നഗരസഭ- 33, തിരുവല്ല നഗരസഭ- 41, പന്തളം നഗരസഭ-34 എന്നിങ്ങനെയാണ് ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളുടെ കണക്ക്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...