മാധ്യമ ശിൽപശാലയുമായി ജില്ലാ ശുചിത്വ മിഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ കെയുഡബ്ല്യൂജെയുടെയും പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെയും സഹകരണത്തോടെ മാലിന്യ മുക്തം നവകേരളം- ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാതല മാധ്യമ ശിൽപശാല നടത്തി. പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന ഹൈജിയ 2കെ25 ശിൽപശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് എബ്രഹാം ഉദ്ഘാടനം ചെയ്‌തു. കളക്ടർ എസ് പ്രേം കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. പത്തനംതിട്ട പ്രസ്ക്ലബ്ബ് പ്രസിഡന്റ് ബിജു കുര്യൻ അധ്യക്ഷത വഹിച്ചു. ശിൽപശാലയിൽ മാധ്യമ പ്രവർത്തകരും നവ മാധ്യമ പ്രവർത്തകരും സോഷ്യൽ മീഡിയ ഇൻഫ്ല്യുവൻസേഴ്സുമായ 100 ഓളം ഡെലിഗേറ്റുകൾ പങ്കെടുത്തു. പത്തനംതിട്ട ജില്ലയുടെ ശുചിത്വ പ്രൊഫൈൽ, മാലിന്യ മുക്തം നവകേരളം- ജനകീയ ക്യാമ്പയിൻ, വൃത്തി 2025 ക്ലീൻ കേരള കോൺക്ലേവ് എന്നിവയെ അടിസ്ഥാനപ്പെടുത്തിയുളള വിഷയാവതരണങ്ങൾ നടത്തി. പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ നിഫി എസ് ഹക്ക്, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എ എസ്‌ നൈസാം, മാലിന്യ മുക്തം നവകേരളം കോ ഓർഡിനേറ്റർ ആർ അജിത് കുമാർ, ആദർശ് പി കുമാർ, ജി വിശാഖൻ, എസ്‌ അനൂപ്‌ തുടങ്ങിയവർ സംസാരിച്ചു. സ്വച്ഛ് ഭാരത് മിഷൻ അക്കാഡമി വേസ്റ്റ് മാനേജ്മെന്റ് സർട്ടിഫിക്കേഷൻ നേടിയ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺമാരെ ചടങ്ങിൽ കളക്ടർ ആദരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയിൽ മുങ്ങി യുഎസ് : ഹവായിയിൽ വൈദ്യുതി നിലച്ചു ; ഇന്ത്യാനയിൽ പ്രളയത്തിൽ...

0
കാലിഫോർണിയ : അമേരിക്കയുടെ പസഫിക് ദ്വീപ് സമൂഹമായ ഹവായിയിലും മിഡ്‌വെസ്റ്റ് മേഖലകളിലും...

കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ ; 33.92 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം : ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും...

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...