Wednesday, May 14, 2025 8:11 pm

സന്നദ്ധ സേവനത്തിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ടീം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാര്‍ഥികളെയും വിവിധ സാമൂഹിക മേഖലകളില്‍ ഉള്ളവരെയും ഉള്‍പ്പെടുത്തി ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നേതൃത്വത്തില്‍ ഡിസ്ട്രിക്ക് കളക്ടേഴ്‌സ് വോളണ്ടിയര്‍ ടീം രൂപീകരിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന തെരഞ്ഞെടുത്ത വിദ്യാര്‍ഥികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും യോഗത്തിലാണ് സന്നദ്ധ സേവന ടീം രൂപീകരിച്ചത്. സമൂഹം നേരിടുന്ന വിവിധ പ്രതിസന്ധികളിലും അവശ്യഘട്ടങ്ങളിലും സന്നദ്ധ സേവനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ആരോഗ്യം, പരിസ്ഥിതി, ശുചീകരണം, പ്ലാസ്റ്റിക്ക് അവബോധം, വാഹന അപകടങ്ങള്‍ കുറയ്ക്കുക, വിനോദസഞ്ചാരം, ശുദ്ധജല സ്രോതസ് സംരക്ഷണം, മലിനീകരണം തടയുക എന്നിവയ്ക്കായി ബോധവത്കരണവും പ്രചാരണ പരിപാടികളും മറ്റ് സാമൂഹിക സേവനങ്ങളും പദ്ധതിയുടെ ഭാഗമായി നടത്തും. സാമൂഹിക വിഷയങ്ങളില്‍ അവബോധത്തിനായി കലാ പരിപാടികള്‍ സംഘടിപ്പിക്കും. ഉപയോഗിക്കാതെ മിച്ചം വരുന്ന ഭക്ഷ്യവസ്തുകള്‍ ശേഖരിച്ച് കേടുകൂടാതെ വിതരണം നടത്തുന്നതിന് പ്രത്യേക കേന്ദ്രങ്ങള്‍ തുടങ്ങും.
പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത പൊതുമതിലുകള്‍ വൃത്തിയാക്കി പെയിന്റിംഗ് നടത്തും. വിനോദസഞ്ചാരം ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ജില്ലയുടെ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിന് പ്രചാരണ പരിപാടികളും പ്രവര്‍ത്തനങ്ങളും നടത്തുന്നതിന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍ദേശം നല്‍കി. സാമൂഹിക ഉത്തരവാദിത്വം നിറവേറ്റാന്‍ എല്ലാ ജന വിഭാഗങ്ങളുടെയും പിന്തുണ കളക്ടര്‍ അഭ്യര്‍ഥിച്ചു. പദ്ധതിയുടെ വിജയത്തിനായി എല്ലാവരുടെയും സേവനവും സഹകരണവും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പദ്ധതി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് നടത്തുക. സന്നദ്ധ സേവനവുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ.ആര്‍ അജയ്യുമായി ബന്ധപ്പെടാം. ഫോണ്‍ 8129557741.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പെരുനാട് പൂവത്തുംമൂട് പാലത്തിലെ വെളിച്ചമില്ലായ്മക്ക് പരിഹാരം

0
റാന്നി: പെരുനാട് പൂവത്തുംമൂട് പാലത്തിലെ വെളിച്ചമില്ലായ്മക്ക് പരിഹാരം. ശബരിമല തീർത്ഥാടകരുടെ പ്രധാന...

ഓപ്പറേഷന്‍ ഡിഹണ്ട് ; 73 പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി മേയ് 13 ന് സംസ്ഥാനവ്യാപകമായി നടത്തിയ...

നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രി

0
തിരുവനന്തപുരം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രി...

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ

0
കേരള സർക്കാരിന്റെ നിയന്ത്രണത്തിൻ കീഴിലുള്ള എൽ.ബി.എസ്സ്. സെന്റർ ഫോർ സയൻസ് ആന്റ്...