ബെഹ്‌റയുടെ ബ്രിട്ടന്‍യാത്ര ദുരൂഹമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയുടെ ബ്രിട്ടന്‍യാത്ര ദുരൂഹമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. വിവാദ സ്വകാര്യ കമ്പനിക്കും യു.കെ. ബന്ധമുണ്ട്. സി.എ.ജി. പറഞ്ഞ വിഷയങ്ങള്‍ കേന്ദ്രത്തിനു മുന്നിലുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഡി.ജി.പി. മാറേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

വിവാദകമ്പനിക്ക് യു.കെ. ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. ഡി.ജി.പി. ഔദ്യോഗിക സന്ദര്‍ശനത്തിലാണോ അതോ സ്വകാര്യ സന്ദര്‍ശനത്തിനാണോ പോകുന്നത് തുടങ്ങിയ കാര്യങ്ങളില്‍ ദുരൂഹതയുണ്ട്. ഔദ്യോഗിക സന്ദര്‍ശനത്തിനാണ് പോയതെങ്കില്‍ അതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോയെന്ന് അറിയണമെന്നും മുരളീധരന്‍ പറഞ്ഞു. സി.എ.ജി. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയം നിലവില്‍ ഔപചാരികമായി കേന്ദ്രസര്‍ക്കാരിനു മുന്നില്‍ എത്തിയിട്ടില്ല. പക്ഷെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ ആഭ്യന്തരവകുപ്പിനു മുന്നിലെത്തുന്നതു പോലെ ഈ വിഷയത്തെ കുറിച്ച്‌ ആഭ്യന്തരവകുപ്പിന് അറിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...