ശ്രീറാം വെങ്കിട്ടരാമന്‍ തുടക്കം മുതല്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമം നടത്തി : അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. അമിത വേഗതയില്‍ വാഹനം ഓടിച്ച ശ്രീറാം വെങ്കിട്ടരാമന്‍ തുടക്കം മുതല്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമം നടത്തിയെന്ന ഗുരുതര കണ്ടെത്തലുകള്‍ കുറ്റപത്രത്തിലുണ്ട്. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

അമിതവേഗതയില്‍ വാഹനം ഓടിച്ച് ബൈക്കില്‍ യാത്ര ചെയ്ത കെ.എം ബഷിറിനെ ഇടിച്ചിട്ട ശേഷം സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരോട് താനല്ല വാഹനം ഓടിച്ചതെന്ന് കള്ളം പറഞ്ഞതായും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ഗുരുതര പരിക്കൊന്നും ഇല്ലാതിരുന്നിട്ടും ചികിത്സക്കായി മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്യണമെന്ന് ശ്രീറാം ആവശ്യപ്പെട്ടു. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പോകാതെ സ്വകാര്യ ആശുപത്രിയില്‍ പോയി. അവിടെ വെച്ച് മദ്യത്തിന്റെ അംശം കുറയുന്നത് വരെ രക്തം എടുക്കാന്‍ അനുവദിക്കാതെ തെളിവ് നശിപ്പിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.

ശാസ്ത്രീയ പരിശോധന ഫലങ്ങളും ശ്രീറാം വെങ്കിട്ടരാമന്റെ  വാദങ്ങൾ പൊളിക്കുന്നതാണെന്നാണ് പോലീസ് കണ്ടെത്തൽ. കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസീനും ഈ മാസം 24ന് നേരിട്ട് ഹാജരാകാന്‍ കോടതി നോട്ടീസ് അയച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...