വയനാടുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ജനങ്ങളിൽ പരിഭ്രാന്തിയും ഭീതിയും ഉണ്ടാക്കുന്ന തരത്തിലുള്ള വാർത്തകൾ നൽകരുതെന്ന് ജില്ലാ കളക്ടർ

For full experience, Download our mobile application:
Get it on Google Play

വയനാട്: വയനാടുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ജനങ്ങളിൽ പരിഭ്രാന്തിയും ഭീതിയും ഉണ്ടാക്കുന്ന തരത്തിലുള്ള വാർത്തകൾ നൽകരുതെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ. ജില്ലയിലെ കാലാവസ്ഥ സംബന്ധിച്ച കാര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തുകയും ഏത് സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പുകളും സർക്കാറും ജില്ലാ ഭരണകൂടവും നടത്തുന്നുണ്ട്. തെറ്റായ വാർത്തകൾ നൽകുന്നത് ജില്ലയിലെ ടൂറിസം മേഖലയേയും വ്യാപാര വാണിജ്യ പ്രവർത്തനങ്ങളേയും സാരമായി ബാധിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. മഴയുടെ അളവ് ജില്ലയുടെ എല്ലാ ഭാഗങ്ങളിലും രേഖപ്പെടുത്തുന്നുണ്ട്.

ഡാമുകളിലേയും നദികളിലേയും ജലനിരപ്പ് കൃത്യമായി വിലയിരുത്തുന്നുണ്ട്. ഉദ്യോഗസ്ഥർക്കാവശ്യമായ നിർദേശങ്ങളും അപ്പപ്പോൾ നൽകുന്നുണ്ട്. ദുരന്ത നിവാരണ വിഭാഗം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. എല്ലാ മുന്നറിയിപ്പുകളും ഇൻഫർമേഷൻ വകുപ്പ് മുഖേന നൽകും. ഔദ്യോഗിക കൃത്യനിർവ്വഹണം നടത്തുന്ന ഉദ്യോഗസ്ഥരെ അക്രമിക്കുകയോ കയ്യേറ്റം ചെയ്യുകയോ കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. തെറ്റായ വാർത്തകൾ നൽകുന്നവർക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...