പത്തനംതിട്ട : ജില്ലാ കളക്ടര്‍ അറിയാതെ അവധി വാര്‍ത്ത പ്രചരിക്കുന്നു. സോഷ്യല്‍ മീഡിയയിലും ചില ചാനലുകളിലും പൊങ്കല്‍ പ്രമാണിച്ച് ജനുവരി 15നു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്ക് അവധിയാണെന്ന് വ്യാപകമായി പ്രചരിക്കുന്നു. ഒപ്പം മകരവിളക്ക് ഉത്സവം പ്രമാണിച്ച് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ് എന്നും പ്രചരിക്കുന്നുണ്ട് , എന്നാല്‍ ജില്ലാ കളക്ടര്‍ ഇക്കാര്യം നിഷേധിച്ചു. ജില്ലാ കളക്ടര്‍ എന്നനിലയില്‍ ഇങ്ങനെയൊരു ഉത്തരവ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ കലണ്ടറില്‍ ജനുവരി 15 പ്രാദേശിക അവധിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
അവധി വാര്‍ത്ത പ്രചരിക്കുന്നു ; പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിഞ്ഞിട്ടില്ല ;10:30 പി.എം
RECENT NEWS
Advertisment