പടയണി കലണ്ടര്‍ ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയുടെ പരമ്പരാഗത കലാരൂപമായ പടയണിയുടെ വിവരവുമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ തയാറാക്കിയ കലണ്ടര്‍ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഡിറ്റിപിസി സെക്രട്ടറി കെ ജി അജേഷിന് കൈമാറി പ്രകാശനം ചെയ്തു. ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി നടക്കുന്ന പ്രധാന പടയണി ഉത്സവങ്ങള്‍, സംഘടിപ്പിക്കുന്ന ക്ഷേത്രങ്ങള്‍, ഉത്സവ തീയതി, സ്ഥലം സംബന്ധമായ വിവരം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് കലണ്ടര്‍. പടയണി വ്യാപകമായി പ്രചരിപ്പിക്കുന്നതിനാണ് കലണ്ടര്‍ തയ്യാറാക്കിയത്.

പ്രാദേശിക കലാരൂപങ്ങളെ ടൂറിസവുമായി ബന്ധിപ്പിക്കുന്നതിനുള്ള ഡിറ്റിപിസിയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സംരംഭം. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന പടയണിയെ വിനോദസഞ്ചാരികള്‍ക്കും പൊതുജനങ്ങള്‍ക്കും കൂടുതല്‍ സമീപ്യമാക്കുക, പടയണിയുടെ സാംസ്‌കാരിക മൂല്യവും കലാപാരമ്പര്യവും സംരക്ഷിച്ച് വരും തലമുറകളിലേക്ക് കൈമാറുക എന്നതാണ് ലക്ഷ്യം. ഡിറ്റിപിസിയുടെ ഔദ്യോഗിക ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ പടയണി കലണ്ടര്‍ ലഭ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...