കോവിഡ് കണക്കുകള്‍ കൃത്യവും വ്യക്തവുമായിരിക്കണം : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് കണക്കുകള്‍ കൃത്യതയോടെയും വ്യക്തതയോടെയുമാണ് ശേഖരിക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും അതിനനുസരിച്ചായിക്കും സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന നിയന്ത്രണങ്ങളിലേക്ക് ജില്ല പ്രവേശിക്കുകയെന്നും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ഓണ്‍ലൈനായി ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാകളക്ടര്‍.

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഹോം ഐസോലേഷന്‍ പാലിക്കുന്ന കാര്യത്തില്‍ വീഴ്ച വരരുതെന്നും എത്രയും വേഗത്തില്‍ കരുതല്‍ ഡോസ് വിതരണം ചെയ്യണമെന്നും കളക്ടര്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ രോഗികള്‍ക്കായുള്ള വാഹന സൗകര്യം, ആശയവിനിമയത്തിനായുള്ള കോള്‍സെന്റര്‍ എന്നിവ ഏര്‍പ്പെടുത്താനും ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
കൗമാരക്കാര്‍ക്കുള്ള വാക്സിനേഷന്‍ 66.77% പൂര്‍ത്തിയാക്കിയതായി ഡിഎംഒ (ആരോഗ്യം) എല്‍ അനിത കുമാരി യോഗത്തില്‍ അറിയിച്ചു.

വാര്‍ഡുതല ജാഗ്രതാ സമിതിയില്‍ കുടുംബശ്രീ അംഗങ്ങളെയും ആശാ പ്രവര്‍ത്തകരെയും ഉള്‍ക്കൊള്ളിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് ഡിഡിപി കെ ആര്‍ സുമേഷ് യോഗത്തില്‍ അറിയിച്ചു. കോവിഡ് സംബന്ധിച്ച് ജനങ്ങള്‍ക്ക് അവബോധം പൊതുഇടങ്ങളില്‍ നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് ധനസഹായത്തിനായി 1301 അപേക്ഷകള്‍ ലഭിച്ചതില്‍ 1032 അപേക്ഷകള്‍ പാസാക്കി 887 അപേക്ഷകളില്‍ ധനസഹായം കൈമാറിയതായി ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. ഗോപകുമാര്‍ പറഞ്ഞു. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍,  ഡിഎംഒ (ആരോഗ്യം) എല്‍ അനിത കുമാരി, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. ഗോപകുമാര്‍ വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത പരീക്ഷണ ദൗത്യത്തിനായി സ്‌പേസ് എക്‌സ്

0
ടെക്‌സാസ്: ലോകത്തിലെ ഏറ്റവും ശക്തിയേറിയ ബഹിരാകാശ റോക്കറ്റ് സംവിധാനമായ സ്റ്റാർഷിപ്പിന്റെ...

ആശുപത്രിക്കുള്ളിൽ മന്ത്രിക്ക് സ്വീകരണം നൽകിയ സംഭവം : കെ മുരളീധരൻ നിലപാട് പറയണമെന്ന്...

0
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽ കെ മുരളീധരന് സ്വീകരണം നൽകിയ...

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ്

0
കാസർകോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ് ഡ്രൈവരുടെ ശരീരത്തിൽ ഇഴഞ്ഞു കയറി.ചേവാറിൽ ഇന്ന്...

മലപ്പുറം പോത്തുകല്ലിൽ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ തമ്മിലടി

0
മലപ്പുറം: എടക്കര പോത്തുകല്ല് മുണ്ടേരി വനത്തിലെ വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍...