ലിംഗ വിവേചനം സ്ത്രീകളെ മാത്രം ബാധിക്കുന്ന ഒന്നല്ലെന്ന തിരിച്ചറിവാണ് ആദ്യം വേണ്ടതെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ലിംഗ വിവേചനം എന്നത് സ്ത്രീകളെ മാത്രം ബാധിക്കുന്ന ഒന്നല്ലയെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍  വനിതാ ശിശുവികസനവകുപ്പ് സംഘടിപ്പിച്ച ലിംഗനീതിയും വികസനവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍.

സ്വാതന്ത്ര്യം കിട്ടി ഇത്രയും വര്‍ഷങ്ങളായിട്ടും ഇപ്പോഴും എന്തുകൊണ്ടാണ് ലിംഗനീതിയെന്ന് നാം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നത്. ലിംഗനീതിയും വികസനവും വനിതകളെ മാത്രം ബാധിക്കുന്ന ഒന്നല്ല. അത് സ്ത്രീയേയും പുരുഷനേയും ഒരുപോലെ ബാധിക്കുന്നു. ആ തിരിച്ചറിവാണ് ഉണ്ടാകേണ്ടതെന്നും അതുണ്ടായാല്‍ മാത്രം മതി സമൂഹത്തിന്റെ വികസനത്തിനെന്നും കളക്ടര്‍ പറഞ്ഞു. ലിംഗനീതി എന്നത് ഔദാര്യമല്ല. ഇപ്പോഴും നിര്‍ഭയത്തോടെ ഞാന്‍ ആരാണ് എന്ന് വിളിച്ച് പറയാന്‍ എത്ര സ്ത്രീകള്‍ക്ക് സാധിക്കുന്നുണ്ട്. ലിംഗവിവേചനം നാം വീട്ടില്‍ നിന്നേ ആരംഭിക്കുന്നുവെന്നും അതിന് ആദ്യം മാറ്റം വരുത്തണമെന്നും കളക്ടര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...