സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വനിതാ ശിശു വികസന വകുപ്പിന്റെ സെമിനാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സ്ത്രീകളുടെ നിറഞ്ഞ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വനിത ശിശുവികസന വകുപ്പിന്റെ സെമിനാര്‍. ലിംഗനീതിയും വികസനവും എന്ന വിഷയത്തില്‍ വനിതാ ശിശുവികസനവകുപ്പ് മുന്‍ ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ.ടി.കെ ആനന്ദി സെമിനാര്‍ നയിച്ചു. അടുത്ത തലമുറയോടുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ നമുക്ക് ലിംഗ നീതിയെ കുറിച്ച് അവബോധമുണ്ടാകണം എന്നും ലിംഗസമത്വം തുടങ്ങേണ്ടത് വീടുകളില്‍ നിന്നാണെന്നും ഡോ.ടി.കെ ആനന്ദി പറഞ്ഞു.

സാക്ഷരത, ജനകീയാസൂത്രണം പോലെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീകള്‍ പൊതുഇടങ്ങള്‍ കൈക്കലാക്കി കഴിഞ്ഞു. പലപ്പോഴും നമ്മുടെ വീടുകളില്‍ പോലും ലിംഗനീതി നിഷേധിക്കപ്പെടുന്നുണ്ട്. ആണ്‍കുട്ടിയും പെണ്‍കുട്ടിയുമുള്ള വീട്ടില്‍ എപ്പോഴും മുന്‍തൂക്കം ആണ്‍കുട്ടികള്‍ക്ക് നല്‍കുന്നത് മിക്ക വീട്ടിലും കണ്ട് വരുന്ന പ്രവണതയാണ്. അത്തരം കാര്യങ്ങളിലാണ് ആദ്യം മാറ്റം വരേണ്ടത്. വീടുകളില്‍ രണ്ട് വിഭാഗക്കാര്‍ക്കും ഒരേ പരിഗണന നല്‍കണം. സ്ത്രീസുരക്ഷ നിയമങ്ങളെ കുറിച്ചും സ്ത്രീകള്‍ സമൂഹത്തില്‍ മുന്നോട്ട് വരേണ്ട ആവശ്യകതയെ കുറിച്ചും സെമിനാര്‍ കൈകാര്യം ചെയ്ത് സംസാരിച്ച ഡോ.ടി.കെ ആനന്ദി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിജി മാത്യു, ജില്ലാ വനിതശിശുവികസന ഓഫീസര്‍ പി.എസ് തസ്നീം, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഏലിയാസ് തോമസ്, ജില്ലാ റിസോഴ്സ് ഗ്രൂപ്പ് അംഗം എം.വി രമാദേവി, ദിശ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഷാന്‍ രമേശ് ഗോപന്‍, അഡ്വ.എം.ബി ദിലീപ്കുമാര്‍, കോഴഞ്ചേരി മഹിളാമന്ദിരം ലീഗല്‍ കൗണ്‍സിലര്‍ അഡ്വ.സ്മിത ചാന്ദ്, വനിതാ ശിശുസംരക്ഷണ ഓഫീസര്‍ എ.നിസ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃതദേഹം മാറിനൽകി ആശുപത്രി അധികൃതർ

0
കാഞ്ഞങ്ങാട്: മൃതദേഹം മാറിനൽകി ബന്ധുക്കളെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി ആശുപത്രി...

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...