കാട്ടാത്തി കോട്ടാമ്പാറ കോളനിയില്‍ വോട്ടര്‍ ബോധവല്‍ക്കരണവുമായി ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാട്ടാത്തി കോട്ടാമ്പാറ കോളനിയിലെ വീടുകള്‍ സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ നേതൃത്വത്തിലുള്ള സംഘം. ഇരട്ടിപ്പ് ഒഴിവാക്കി വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നത് ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടക്കമിട്ട സ്വീപ്പ് ക്യാമ്പയിന്റെ ഭാഗമായി കാട്ടാത്തിപ്പാറ നിവാസികള്‍ക്ക് ബോധവത്ക്കരണം നല്‍കുന്നതിന്റെ ഭാഗമായായിരുന്നു സന്ദര്‍ശനം. സ്‌പെഷല്‍ സമ്മറി റിവിഷന്റെ ഭാഗമായ സന്ദര്‍ശനത്തില്‍ വോട്ടര്‍പട്ടികയിലെ തിരുത്തല്‍, പുതിയ വോട്ടറെ ചേര്‍ക്കുക, വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

18 വയസ് പൂര്‍ത്തിയായ എല്ലാവരേയും വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുകയാണ് ലക്ഷ്യം. ജില്ലയിലെ മറ്റു കോളനികളിലും സ്വീപ്പ് വോട്ടര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കോട്ടാമ്പാറ കോളനിയിലെ ഓരോ വീടുകളിലും കയറി ഇതുസംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ജില്ലാ കളക്ടര്‍ വിശദീകരിച്ചു. മാത്രമല്ല, തിരിച്ചറിയല്‍ രേഖകള്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ സഹായത്തോടെ ബന്ധിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, പട്ടികവര്‍ഗ വികസന ഓഫീസര്‍ എസ്.എസ്. സുധീര്‍, കെഎഎസ് ഉദ്യോഗസ്ഥരായ അരുണ്‍ മേനോന്‍, രാഹുല്‍, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

റിയാദ് വിമാനത്താവളത്തിൽ ‘സൈലന്റ് എയർപോർട്ട്’പദ്ധതിക്ക് തുടക്കമായി ; ആദ്യഘട്ടം പ്രാബല്യത്തിൽ

0
റിയാദ് : വിമാനത്താവളത്തിലെ നിരന്തരമായ അറിയിപ്പുകളും ശബ്ദകോലാഹലങ്ങളും ഒഴിവാക്കി യാത്രക്കാർക്ക് കൂടുതൽ...