അഭിമുഖം 16 ന്
തമിഴ്‌നാട് ഹൊസൂരിലെ ടാറ്റാ ഇലക്‌ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്ലാന്റിലേക്ക് 15000 രൂപ ശമ്പളത്തില്‍ പ്ലസ് ടു യോഗ്യതയുള്ള വനിത ഉദ്യോഗാര്‍ഥികളുടെ ഒഴിവിലേക്ക് സെപ്റ്റംബര്‍ 16 ന് പത്തനംതിട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രാവിലെ 10 മുതല്‍ ഇന്റര്‍വ്യു നടത്തും. യോഗ്യത: 2021-22 വര്‍ഷത്തില്‍ പ്ലസ് ടു പാസായവര്‍ ആയിരിക്കണം. പ്രായം-30/9/2022ല്‍ 18-20, ഭാരം: 43 കി.ഗ്രാം -65 കി.ഗ്രാം, ഉയരം: 150 സെ.മി (മിനിമം) ഉണ്ടായിരിക്കണം. ഭക്ഷണം, താമസം, യാത്രാ സൗകര്യം എന്നിവ ലഭിക്കും. ഫോണ്‍: 04682222745.
ഓണക്കിറ്റ് വിതരണം ചെയ്തു
പത്തനംതിട്ട നഗരസഭയുടെ നേതൃത്വത്തില്‍ നഗരത്തിലെ ആശ്രയ പദ്ധതിയുടെ ഭാഗമായുള്ള ഓണക്കിറ്റ് വിതരണം നഗരസഭാ അധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. നഗരത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തെ പൊതു സമൂഹത്തോടൊപ്പം ചേര്‍ത്തു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭരണസമിതി മുമ്പോട്ടു പോകുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു.
നഗരത്തില്‍ ആശ്രയ പദ്ധതിയുടെ ഗുണഭോക്താക്കളായ 156 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. പദ്ധതിയില്‍ ഉള്‍പ്പെട്ട അര്‍ഹരായ കുടുംബങ്ങള്‍ക്ക് ഭവന പുനരുദ്ധാരണത്തിന് അനുവദിച്ച തുക ചടങ്ങില്‍ കൈമാറി. നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ആമിന ഹൈദരാലി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ അംബിക വേണു, ഇന്ദിര മണിയമ്മ, സിഡിഎസ് ചെയര്‍പേഴ്സണ്‍ പൊന്നമ്മ ശശി, വൈസ് ചെയര്‍പേഴ്സണ്‍ ടീന തുടങ്ങിയവര്‍ പങ്കെടുത്തു.
സൗജന്യ പരിശീലനം
പത്തനംതിട്ട എസ് ബിഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന വിവിധ തരം കേക്കുകളൂടെ നിര്‍മാണ പരിശീലന പരിപാടിയിലേക്ക് പ്രവേശനം തുടങ്ങുന്നു. 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 8330010232, 0468 2270243 എന്നീ ഫോണ്‍ നമ്പരുകളില്‍ ഒന്നില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം.
ചുമതലയേറ്റു
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് പത്തനംതിട്ട ജില്ലാ ഡെപ്യൂട്ടി ഡയറക്ടറായി വി.ആര്‍. ജ്യോതിലക്ഷ്മി ചുമതലയേറ്റു. ഫോണ്‍ : 0468 2998400, 8281384247.
ലേലം 15 ന്
അടൂര്‍ താലൂക്കില്‍ അടൂര്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ ഒന്‍പതില്‍ റീസര്‍വെ നമ്പര്‍ 307 ല്‍പെട്ട അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസ് പരിസരത്ത് അപകടകരമായി നില്‍ക്കുന്ന പുളിവാക മരത്തിന്റെ ചില്ലകള്‍ മുറിച്ചു മാറ്റി വിറക് സെപ്റ്റംബര്‍ 15 ന് രാവിലെ 11 ന് തഹസില്‍ദാര്‍ (എല്‍.ആര്‍) അല്ലെങ്കില്‍ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍ അടൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. താത്പര്യമുളളവര്‍ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 04734 224826.
റാന്നി ഐടിഐയില്‍ കൗണ്‍സിലിംഗിന് ഹാജരാകണം
ഓഗസ്റ്റ് 2022 അഡ്മിഷനു വേണ്ടി ഓണ്‍ലൈനായി റാന്നി ഐടിഐയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുളള ഇന്‍ഡക്സ് മാര്‍ക്ക് 180ന് മുകളിലുളള എല്ലാ വിഭാഗം അപേക്ഷകരും സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 11ന് ഐടിഐയില്‍ കൗണ്‍സിലിംഗിന് ഹാജരാകണം. ഫോണ്‍ : 04735 – 296090, 9496515015.
സീറ്റൊഴിവ്
പട്ടികജാതി വികസന വകുപ്പിന്റെ പന്തളം ഗവ ഐടിഐയില്‍ രണ്ടുവര്‍ഷ ട്രേഡുകളായ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ഇലക്ട്രീഷ്യന്‍, ഒരു വര്‍ഷ ട്രേഡ് ആയ പ്ലംബര്‍ ട്രേഡുകളില്‍ പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ആവശ്യമുള്ളവര്‍ എല്ലാ ഡോക്യുമെന്റും സഹിതം ഐടിഐ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 9446444042, 9496546623.
































