മാർപ്പാപ്പയുടെ വേർപാടിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട : ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പയുടെ വേർപാടിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. മനുഷ്യ സ്നേഹത്തിൽ അധിഷ്ഠിതമായ മാനവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സർവമത സാഹോദര്യത്തിനും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമായി പ്രവർത്തിച്ച മഹാപുരോഹിതനായിരുന്നു കാലം ചെയ്ത പരിശുദ്ധ മാർപ്പാ എന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ പറഞ്ഞു. റഷ്യ – ഉക്രയിൻ, ഇസ്രായേൽ – പാലസ്തീൻ യുദ്ധങ്ങൾക്കും ലോകത്ത് അശാന്തി വിതക്കുന്ന മറ്റ് സംഘർഷങ്ങൾക്കും എതിരായി ഫ്രാൻസിസ് മാർപ്പാപ്പയുടെ ശക്തമായ നിലപാടുകൾ സമാധാനം കാംക്ഷിക്കുന്ന ലോക ജനതക്ക് എന്നും കരുത്തും ശക്തിയുമായിരുന്നു എന്നും അദ്ദഹത്തിന്റെ വേർപാട് തീരാ നഷ്ടമാണെന്നും ഡി.സി.സി പ്രസിഡന്റും ജനറൽ സെക്രട്ടറിയും പറഞ്ഞു. കാലം ചെയ്ത മാർപ്പാപ്പയോടുള്ള ആദര സൂചകമായി കെ.പി.സി.സി നിർദ്ദേശപ്രകാരം ഏപ്രിൽ 21-മുതൽ മൂന്ന് ദിവസത്തേക്ക് കോൺഗ്രസ് പാർട്ടിയുടെ ജില്ലയിലെ എല്ലാ തലങ്ങളിലുമുള്ള പരിപാടികളും മാറ്റി വെച്ചിരിക്കുകയാണെന്ന് ഡി.സി.സി നേതാക്കൾ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...