ജില്ലാ ക്ഷീരസംഗമം സ്വാഗതസംഘം രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ ക്ഷീരസംഗമം ഒക്ടോബറില്‍ മേലൂട് ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തില്‍ അടൂരില്‍ നടക്കും. പക്ഷി-മൃഗ-കന്നുകാലി പ്രദര്‍ശനം, യു. പി, ഹൈസ്‌കൂള്‍ വിഭാഗത്തിലെ കുട്ടികള്‍ക്കായി ഡയറി ഫെസ്റ്റ്, ജില്ലയിലെ മികച്ച കര്‍ഷകരെ ആദരിക്കല്‍, സെമിനാര്‍, ഡയറി എക്സിബിഷന്‍ എന്നിവ സംഘടിപ്പിക്കും. അടൂര്‍ അമ്മകണ്ടകര വിവേകാനന്ദ വായനശാലയില്‍ സ്വാഗതസംഘ രൂപീകരണ യോഗം ചേര്‍ന്നു. തിരുവനന്തപുരം മേഖലാ യൂണിയന്‍ ബോര്‍ഡ് അംഗം പി ബി ബീന ഉദ്ഘാടനം ചെയ്തു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എം. പി, എം. എല്‍. എ മാരായ മാത്യു ടി തോമസ്, കെ.യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം എന്നിവര്‍ രക്ഷാധികാരികളായും പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ പക്ഷി-മൃഗ പ്രദര്‍ശനത്തിന്റെ ചെയര്‍മാനായും ആതിഥേയ സംഘം പ്രസിഡന്റ് എ. പി ജയനെ ജില്ലാ ക്ഷീരസംഗമം ചെയര്‍മാനായും തിരഞ്ഞെടുത്തു.
വിവിധ കമ്മിറ്റികളുടെ ചെയര്‍മാനായി മുണ്ടപ്പളളി തോമസ്, റ്റി സരസ്വതി, റോഷന്‍ ജേക്കബ്, കുഞ്ഞന്നാമ്മ കുഞ്ഞ്, അഡ്വ. രാജീവ് കുമാര്‍, സുശീല കുഞ്ഞമ്മ കുറുപ്പ്, എ പി സന്തോഷ്, ഷൈലജ പുഷ്പന്‍, സുജിത്ത് എന്നിവരെയും ജനറല്‍ കണ്‍വീനറായി ഡെപ്യൂട്ടി ഡയറക്ടര്‍ പി അനിതയെയും തിരഞ്ഞെടുത്തു. ക്ഷീരസംഘം പ്രസിഡന്റുമാരും സെക്രട്ടറിമാരും ക്ഷീരസംഘം ഭരണസമിതി അംഗങ്ങളും ഉള്‍പ്പെടുന്ന അംഗങ്ങളെയും തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തര്‍പ്രദേശ് പടക്കനിര്‍മാണശാലാ സ്‌ഫോടനം : മരണസംഖ്യ 11 ആയി ഉയര്‍ന്നു

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരണ സംഖ്യ...

സംസ്ഥാനത്ത് കാലവർഷത്തിൽ മഴ കുറഞ്ഞു ; രേഖപ്പെടുത്തിയത് 21 ശതമാനം മഴയുടെ കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ കാലവര്‍ഷത്തില്‍ ലഭിച്ചത് കുറഞ്ഞ മഴ ലഭ്യതയെന്ന് റിപ്പോര്‍ട്ട്....

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിക്കും ;...

0
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മേജർ...

അമേരിക്കൻ സൈനികർക്കെതിരെ നടന്ന മിസൈൽ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ്

0
വാഷിംഗ്‌ടൺ: ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന്...