സ്വച്ഛ്താ ഹി സേവ 2025 ക്യാമ്പയിന് തുടക്കം : ഇവന്റ് ലേഞ്ച് നടത്തി ജില്ലാ കളക്ടർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്ത് നടക്കുന്ന സ്വച്ഛ്താ ഹി സേവ 2025 (എസ്എച്ച്എസ് 2025) ക്യാമ്പയിന് പത്തനംതിട്ട ജില്ലയിൽ തുടക്കം. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 02 നുളള സ്വച്ഛ് ഭാരത് ദിവസ് പരിപാടികളോടെ ക്യാമ്പയിൻ അവസാനിക്കും. സ്വച്ഛ്താ ഹി സേവ 2025 (എസ്എച്ച്എസ് 2025) ക്യാമ്പയിന്റെ പത്തനംതിട്ട ജില്ലാതല ഔദ്യോഗിക ഇവന്റ് ലോഞ്ച് പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ ഐഎഎസ് നിർവഹിച്ചു. കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ നൈസാം എ എസ്, ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ നിഫി എസ് ഹക്ക് തുടങ്ങിയവർ പങ്കെടുത്തു.

സ്വച്ഛ്താ ഹി സേവ 2025 ക്യാമ്പയിന്റെ ഭാഗമായി സെപ്റ്റംബർ 17 മുതൽ കേരള പിറവി ദിനമായ നവംബർ ഒന്ന് വരെ നീണ്ടുനിൽക്കുന്ന ശുചിത്വോത്സവം ക്യാമ്പയിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് ഏബ്രഹാം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ നടന്ന ചടങ്ങിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ അജയകുമാർ, ജില്ലാ ശുചിത്വ മിഷൻ ഉദ്യോഗസ്ഥരായ അസിസ്റ്റന്റ് മിഷൻ കോ ഓർഡിനേറ്റർ (ഐഇസി) അനൂപ് ശിവശങ്കരപ്പിള്ള, അസിസ്റ്റന്റ് മിഷൻ കോ ഓർഡിനേറ്റർ (എസ്‍ഡബ്ല്യുഎം) ആദർശ് പി കുമാർ, നീതു ലക്ഷ്മി എസ് എന്നിവരും ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തര്‍പ്രദേശ് പടക്കനിര്‍മാണശാലാ സ്‌ഫോടനം : മരണസംഖ്യ 11 ആയി ഉയര്‍ന്നു

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരണ സംഖ്യ...

സംസ്ഥാനത്ത് കാലവർഷത്തിൽ മഴ കുറഞ്ഞു ; രേഖപ്പെടുത്തിയത് 21 ശതമാനം മഴയുടെ കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ കാലവര്‍ഷത്തില്‍ ലഭിച്ചത് കുറഞ്ഞ മഴ ലഭ്യതയെന്ന് റിപ്പോര്‍ട്ട്....

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിക്കും ;...

0
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മേജർ...

അമേരിക്കൻ സൈനികർക്കെതിരെ നടന്ന മിസൈൽ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ്

0
വാഷിംഗ്‌ടൺ: ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന്...