റാന്നി : പത്തനംതിട്ട ജില്ലാ ജൂനിയർ അത്‍ലറ്റിക്സ് മത്സരത്തില്‍ അണ്ടർ 20 പെൺകുട്ടികളുടെ വിഭാഗത്തിൽ ഇരട്ട സഹോദരിമാരായ എസ് അൽക്ക, എസ് അല്‍മി എന്നിവര്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. അല്‍ക്കക്ക് ഷോട്ട്പുട്ടിന് ഒന്നാം സ്ഥാനവും അൽമിക്ക് ജാവലിൻ ത്രോയില്‍ ഒന്നാം സ്ഥാനവും ഡിസ്കസ്ത്രോയില്‍ രണ്ടാം സ്ഥാനവുമാണ് ലഭിച്ചത്. സ്കൂള്‍ കായിക മത്സരത്തില്‍ ജില്ലാ സംസ്ഥാന തലങ്ങളില്‍ ഒന്നാം സ്ഥാനമടക്കം നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ഇരട്ടകള്‍ ദേശീയ സ്കൂള്‍ മീറ്റിലും കഴിവു തെളിയിച്ചിട്ടുണ്ട്. കുന്നം ഗവ.എല്‍.പി സ്കൂള്‍ പ്രഥമാധ്യാപകന്‍ ഇടമുറി തോമ്പിക്കണ്ടം ചേന്നമലയില്‍ സി.പി സുനിലിന്റെ മക്കളാണിവര്‍.
ജില്ലാ ജൂനിയർ അത്‍ലറ്റിക്സ് മത്സരം ; ഇരട്ട സഹോദരിമാർക്ക് വിജയം
RECENT NEWS
Advertisment