സന്നിധാനത്ത് സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതം ; 15,000 രൂപ പിഴ ചുമത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല സന്നിധാനത്ത് വ്യാപാര സ്ഥാപനങ്ങളില്‍ പ്രത്യേക സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയും വീഴ്ച വരുത്തിയവര്‍ക്ക് 15,000 രൂപ പിഴ ചുമത്തുകയും ചെയ്തു. ദേവസ്വം ബോര്‍ഡ് നല്‍കിയിട്ടുള്ള കുത്തകയ്ക്ക് വിരുദ്ധമായോ, അളവ് തൂക്കങ്ങള്‍ക്ക് വിരുദ്ധമായോ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ് ആര്‍. സുമീതന്‍ പിള്ള പറഞ്ഞു.

സന്നിധാനം മുതല്‍ ചരല്‍മേട് വരെയുള്ള 17 കടകളിലാണ് പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തിയത്. വിവിധ ക്രമക്കേടുകളില്‍ അഞ്ച് കേസെടുത്തു. മൂന്ന് എണ്ണത്തില്‍ അളവ് തൂക്ക കൃത്രിമത്തിന് പിഴ ചുമത്തി. എക്സിക്യുട്ടീവ് മജിസ്ട്രേട്ടുമാരായ കെ. സുനില്‍കുമാര്‍, എം.കെ. അജികുമാര്‍, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരായ എ .സി സന്ദീപ് നാരായണന്‍കുട്ടി, വില്ലേജ് ഓഫീസര്‍ പ്രദീപ് .എം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജയ്കുമാര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍ ആര്‍. രാജേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...