600 ലധികം കായിക താരങ്ങൾ പങ്കെടുത്ത ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് പത്തനംതിട്ടയിൽ നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 600 ലധികം കായിക താരങ്ങൾ പങ്കെടുത്ത ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് കളക്ടർ പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്വഭാവ രൂപീകരണത്തിനും ലഹരി മുക്തമായി പുതിയ തലമുറ രൂപാന്തരപ്പെടുന്നതിനും കരാട്ടെ വളരെ സഹായിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. പത്തനംതിട്ട സി.സി. വിനോദ് കുമാര്‍ നഗറിൽ (Royal Auditorium) രാവിലെ 8 മണിക്ക് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു. കരാട്ടെ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര അദ്ധ്യക്ഷത വഹിച്ചു. വേള്‍ഡ് കരാട്ടെ ഫെഡറേഷന്‍ (WKF) ജഡ്ജിയും കരാട്ടെ കേരള അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ ഹാന്‍ഷി പി.രാംദയാൽ മുഖ്യ പ്രഭാഷണം നടത്തി.

വിജയികൾക്ക് ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാർ മെഡൽ വിതരണം ചെയ്തു. ഡോ.ജിനു കുര്യൻ, ഡോ. ജിബു ജോ, കരാട്ടെ അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി സുനിൽ കുമാർ പികെ., ജോസ് ജോൺ എന്നിവർ പ്രസംഗിച്ചു. ഈ ചാമ്പ്യൻഷിപ്പിലെ വിജയികള്‍ക്ക് സംസ്ഥാന – ദേശീയ – അന്തർദേശീയ തലത്തിൽ മത്സരിക്കുവാൻ അവസരം ലഭിക്കുമെന്ന് ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോശമായി നോക്കിയെന്ന് പെൺകുട്ടിയുടെ പരാതി ; സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടും വരാതിരുന്ന 53 വയസുകാരൻ വീട്ടിൽ...

0
മുഹമ്മ: മോശമായി തന്നെ നോക്കിയെന്ന് പരാതിപ്പെട്ട മധ്യവയസ്‌കൻ വീട്ടിൽ മരിച്ച...

ചിറയിൻകീഴിലെ കയ്യാങ്കളി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് സണ്ണി ജോസഫ്

0
കണ്ണൂർ: ചിറയിൻകീഴിലെ കോൺ​ഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളിയിൽ പ്രതികരണവുമായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്....

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം : ഒഴിവുകൾ നികത്താൻ പുതിയ നിർദ്ദേശവുമായി ആരോഗ്യമന്ത്രി

0
തിരുവനന്തപുരം : കേരളത്തിലെ ജില്ലാ ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ...

പിഎം ശ്രീ നടപ്പാക്കിയാൽ വൻ പ്രക്ഷോഭമെന്ന് വീണ്ടും സിപിഐ നേതാവ് കെ രാജൻ

0
തിരുവനന്തപുരം: കേന്ദ്രത്തിന്റെ പി എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ...