ജില്ലാതല ശിശുദിനാഘോഷം 14ന് പത്തനംതിട്ടയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാതല ശിശുദിനാഘോഷം ‘വര്‍ണോത്സവം 2022’ നവംബര്‍ 14 ന് വിപുലമായ പരിപാടികളോടെ പത്തനംതിട്ടയില്‍ നടക്കും. ജില്ലാ ശിശുക്ഷേമ സമിതിയുടെയും ജില്ലയിലെ വിദ്യാലയങ്ങളുടെയും, എന്‍സിസി, സ്‌കൗട്ട്, കുടുംബശ്രീ, നെഹ്റു യുവ കേന്ദ്ര, എസ്പിസി കേഡറ്റുമാര്‍ എന്നിവരുടെയും സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. രാവിലെ എട്ടിന് കളക്ടറേറ്റില്‍ നിന്നും ആരംഭിക്കുന്ന ശിശുദിന ഘോഷയാത്ര പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ ഫ്ളാഗ് ഓഫ് ചെയ്യും. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ പതാക ഉയര്‍ത്തും.

വര്‍ണശബളമായ ശിശുദിന റാലി പത്തനംതിട്ട ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍(തൈക്കാവ്) എത്തിച്ചേരും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം പഴകുളം ഗവ എല്‍പിഎസിലെ വിദ്യാര്‍ഥിയും കുട്ടികളുടെ പ്രധാനമന്ത്രിയുമായ നെഹ്സീന കെ നദീര്‍ ഉദ്ഘാടനം ചെയ്യും. കൊടുമണ്‍ സെന്റ് പീറ്റേഴ്സ് യുപിഎസിലെ വിദ്യാര്‍ഥിയും കുട്ടികളുടെ സ്പീക്കറുമായ ആല്‍ക്ക മേരി ബിജു അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ശിശുദിന സന്ദേശം നല്‍കും.

സംസ്ഥാന ശിശുക്ഷേമസമിതി അംഗം പ്രൊഫ. ടി. കെ. ജി നായര്‍ സ്റ്റാമ്പ് പ്രകാശനം നിര്‍വഹിക്കും. ശിശുദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും രക്ഷാധികാരിയുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ സമ്മാനദാനം നിര്‍വഹിക്കും. കലഞ്ഞൂര്‍ ഗവ എച്ച്എസ്എസിലെ വി. നിരഞ്ജന്‍, ചെന്നീര്‍ക്കര എസ്എന്‍ഡിപി എച്ച്എസ്എസിലെ എല്‍. ജിതാലക്ഷ്മി, ചൂരക്കോട് എന്‍എസ്എസ് എച്ച്എസ്എസിലെ സോജു സി ജോസ് എന്നീ വിദ്യാര്‍ഥികളും ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് പ്രൊഫ.കെ. മോഹന്‍കുമാറും പ്രസംഗിക്കും. ചിത്രരചനാ മത്സരത്തിന്റെ വിജയികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഈ ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ജി. പൊന്നമ്മ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....