ജില്ലാതല ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ ഓമല്ലൂരില്‍ പ്രവര്‍ത്തനം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാതല ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെ ഉദ്ഘാടനം ഓമല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പറും ജെന്‍ഡര്‍ റിസോഴ്‌സ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ സാറാതോമസ് അധ്യക്ഷത വഹിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ റിസോഴ് സെന്ററുകള്‍ക്ക് പിന്തുണ നല്‍കുന്ന കേന്ദ്ര സംവിധാനമാണ് ജില്ലാതല ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍. സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളുടെയും ജെന്‍ഡര്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വൈദഗ്ധ്യം, പിന്തുണ, ഏകോപനം എന്നിവ ഉറപ്പാക്കുക.

തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ലിംഗ നീതിയുമായി ബന്ധപ്പെട്ട പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിനും നടപ്പാക്കുന്നതിനും ആവശ്യമായ ഇടപെടലുകള്‍ നടത്തുക. ജാഗ്രത സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുക. ലിംഗ നീതിയുമായി ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ നടപ്പാക്കുന്ന പ്രോജക്ടുകള്‍ക്ക് സാങ്കേതിക സഹായം നല്‍കുക. വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പിന്തുണ, പരിശീലനം, നൂതന ആശയങ്ങള്‍, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ജില്ലാ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെ ചുമതലകള്‍.

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, വനിതാസംരക്ഷണ ഓഫീസര്‍ എ. നിസ, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് വി.ആര്‍. ഉത്തമന്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. അജിതകുമാരി, ഹെഡ്മിസ്ട്രസ് ഡോ. ബി. സിന്ധു, വനിതാ ശിശു വികസന ഓഫീസര്‍ യു. അബ്ദുല്‍ബാരി, സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ രമ്യ കെ തോപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...