ഗ്രാമീണ തൊഴിൽദാന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ടയില്‍ നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ ആയിരം കുടുംബങ്ങളെ സംരംഭകരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗ്രാമീണ തൊഴിൽദാന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ഓഡിറ്റോറിയത്തിൽ പത്തനംതിട്ട മുൻ മുൻസിപ്പൽ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ നിര്‍വഹിച്ചു . കുടുംബ ജീവിതത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണണമെങ്കിൽ അവരുടെ കൈകളിൽ വരുമാനമെത്തുന്ന എന്ന അവസ്ഥ ഉണ്ടാകണം. സ്വന്തമായി വരുമാനം ഇല്ലാത്തതുകൊണ്ട് ദുരിതമനുഭവിക്കുന്നവരാണ് ഭൂരിപക്ഷം സ്ത്രീകളും. സ്ത്രീകൾ കഴിവുള്ളവർ ആണെങ്കിലും തൊഴിലവസരം സൃഷ്ടിക്കാനുള്ള ധനസമാഹരണത്തിനും വിപണനത്തിനുമുള്ള സാഹചര്യം ഇവർക്ക് ഇല്ല എന്നതാണ് പ്രധാന പ്രതിസന്ധി.

പണം മുടക്കാതെ വീടുകളിൽ ലഭ്യമാക്കുന്ന അസംസ്കൃത വസ്തുക്കളെ ഉൽപ്പന്നമാക്കി വേതനം വാങ്ങി തിരികെ നൽകുന്ന തൊഴിൽ സമ്പ്രദായം അനിവാര്യമാണ്. ആ വിധത്തിലുള്ള തൊഴിൽ സംരംഭമാണ് സ്ത്രീകളുടെ സുരക്ഷയ്ക്കായി എസ് സി എഫ് ഡബ്ലിയു ഡി, ഗ്രാമീണ തൊഴിൽദാന പദ്ധതി ആരംഭിച്ചിട്ടുള്ളത്. ജില്ലയിൽ രൂപീകരിച്ച 40 സ്വയം തൊഴിൽ യൂണിറ്റുകളുടെ പ്രവർത്തന ഉദ്ഘാടനം പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ അഡ്വ. മാത്തൂർ സുരേഷ് അധ്യക്ഷത വഹിച്ചു. എൻ.സി.പി.എസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ചെറിയാൻ ജോർജ്ജ് തമ്പു, വിനോദ് കുമാർ, സുഷമ കരിമ്പനാക്കുഴി, മണിലാൽ വല്യത്ത് എന്നിവർ സംസാരിച്ചു. വേണുഗോപാൽ സ്വാഗതവും സാജൻ വെണ്ണിക്കുളം കൃതജ്ഞതയും പറഞ്ഞു. സോഷ്യൽ കൾച്ചറൽ ആൻഡ് ഫിനാൻഷ്യൽ ഡെവലപ്മെന്റ് ഫോർ വിമൻ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ആണ് സമ്മേളനം നടന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....