ജില്ലാതല ശാസ്ത്ര പ്രശ്നോത്തരി സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല ശാസ്ത്ര പ്രശ്നോത്തരിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം നിര്‍വഹിച്ചു. വിദ്യാര്‍ഥികളില്‍ ശാസ്ത്രാവബോധം ഉണ്ടാക്കുന്നതിനും യുക്തിബോധം വളര്‍ത്തുന്നതിനും ഇത്തരം മത്സരങ്ങളിലൂടെ സാധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന മത്സരത്തില്‍ ആദ്യ സ്ഥാനം അടൂര്‍ തോട്ടക്കോണം ജിഎച്ച്എസ്എസ് വിദ്യാര്‍ഥികളായ ഷിഹാദ് ഷിജുവും ആര്‍ കൃഷ്ണപ്രിയയും, രണ്ടാം സ്ഥാനം തിരുവല്ല എസ്എന്‍വിഎസ്എച്ച്എസ് വിദ്യാര്‍ഥികളായ അയന മേരി എബ്രഹാമും രാധാ സരോജ് പ്രസാദും കരസ്ഥമാക്കി.

ഒന്നാം സ്ഥാനത്തെത്തിയ ടീം സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കും. വിജയികള്‍ക്ക് യഥാക്രമം 10,000, 5000 രൂപ, ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നിവ പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍ പി കെ അനീഷ് വിതരണം ചെയ്തു. ജില്ലയിലെ നിയോജകമണ്ഡലങ്ങളില്‍ നിന്നും വിജയിച്ചവരാണ് മത്സരത്തില്‍ പങ്കെടുത്തത്. കുട്ടികളിലെ ശാസ്ത്ര ചരിത്ര ബോധവും യുക്തിചിന്തയും വര്‍ധിപ്പിക്കുന്നതിനും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ശാസ്ത്രാവബോധം വളര്‍ത്തുന്നതിനുമാണ് പ്രശ്നോത്തരി സംഘടിപ്പിച്ചത്.
ജില്ലാ കോര്‍ഡിനേറ്റര്‍ ബിബിന്‍ എബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ആര്‍ എസ് ചന്ദ്രികദേവി, പത്തനംതിട്ട നഗരസഭ കോര്‍ഡിനേറ്റര്‍ അജിന്‍ വര്‍ഗീസ്, ക്വിസ് മാസ്റ്റര്‍ അഞ്ചു രാധ്, ബോര്‍ഡംഗങ്ങള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

0
തിരുവനന്തപുരം : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റസിഡന്‍റ് എഡിറ്ററുമായ കെ....

പി എസ് സി ക്രമക്കേട് : ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ച ; വകുപ്പുതല...

0
തിരുവനന്തപുരം: പി എസ് സി ക്രമക്കേടിൽ ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ചയെന്ന്...

‘ഒപ്പം പദ്ധതി’ വിപുലീകരിക്കുന്നു ; കൂടുതൽ കിടപ്പുരോഗികൾക്ക് വീട്ടുപടിക്കൽ റേഷൻ എത്തിക്കും

0
തൊടുപുഴ : കിടപ്പുരോഗികൾക്ക് റേഷൻ വീട്ടിലെത്തിക്കുന്ന ഭക്ഷ്യവിതരണ വകുപ്പിന്റെ ‘ഒപ്പം പദ്ധതി’...

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...