അന്താരാഷ്ട്ര യുവജന ദിനം : റെഡ് റിബണ്‍ പ്രശ്നോത്തരി സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച് എച്ച്ഐവി/ എയ്ഡ്സ് അവബോധം സൃഷ്ടിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ജില്ലാ എയ്ഡ്സ് നിയന്ത്രണ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ റെഡ് റിബണ്‍ പ്രശ്നോത്തരി തുമ്പമണ്‍ ജില്ലാ ട്രെയിനിങ് സെന്ററില്‍ സംഘടിപ്പിച്ചു. കോന്നി ആരോഗ്യബ്ലോക്കിന്റെ പരിധിയിലുള്ള പ്രമാടം നേതാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എ ജി മഹേശ്വര്‍, അഭിഷേക് പി നായര്‍ സഖ്യം ഒന്നാം സ്ഥാനവും ഇലന്തൂര്‍ ആരോഗ്യ ബ്ലോക്കിലെ എസ് എന്‍ ഡി പി ഹൈസ്‌കൂളിലെ ദേവഹിത്, അക്ഷര സുരേഷ് സഖ്യം രണ്ടാം സ്ഥാനവും, തുമ്പമണ്‍ ബ്ലോക്കിലെ തോട്ടക്കോണം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ് ആവണി, ഐറിന്‍ സാറ ബിജു സഖ്യം മൂന്നാം സ്ഥാനവും നേടി.

ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 5000, 4000,3000 രൂപയും മത്സരാര്‍ത്ഥികള്‍ക്ക് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ഒന്നാം സ്ഥാനം ലഭിച്ചവര്‍ ഓഗസ്റ്റ് 11 ന് തൃശൂരില്‍ നടക്കുന്ന സംസ്ഥാനതല റെഡ് റിബണ്‍ മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിക്കും. സുസ്ഥിര വികസന ആരോഗ്യ ലക്ഷ്യങ്ങളുടെ ഭാഗമായി 2030 ഓടെ പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുക, എച്ച്ഐവി ബാധിതരെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക, എച്ച്ഐവി ബാധിതരെ മാറ്റി നിര്‍ത്തുന്ന പ്രവണത അവസാനിപ്പിക്കുകയും സാമൂഹിക പിന്തുണ ഉറപ്പാക്കുകയും ചെയ്യുക എന്നിവയാണ് ബോധവല്‍ക്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.

നൂറോളം സ്‌കൂളുകളില്‍ നിന്നും ബ്ലോക്ക്തല മത്സരവിജയികളായ 10 ടീമുകളാണ് ജില്ലയില്‍ മാറ്റുരച്ചത്. ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. നിരണ്‍ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ എജ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ എസ് ശ്രീകുമാര്‍, തുമ്പമണ്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രുതി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ബിജു ഫ്രാന്‍സിസ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ആശ എന്നിവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...

ഫിലിപ്പീൻസിൽ യാത്രക്കാരുമായി പോയ ഫെറിക്ക് തീപിടിച്ചു ; അഞ്ച് മരണം

0
പലാവൻ: ഫിലിപ്പീൻസിലെ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം സർവീസ് നടത്തുകയായിരുന്ന ഫെറിയിൽ ഉണ്ടായ...

ചിറയിൻകീഴ് കയ്യാങ്കളി: ‘പാർട്ടിക്ക് നാണക്കേട് ഉണ്ടായ വിഷയം’ ; രമ്യ ഹരിദാസിനെതിരെ നടപടി വേണമെന്ന്...

0
തിരുവവന്തപുരം : ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ ശക്തമായ നടപടി വേണമെന്ന്...

മാസപ്പടി കേസ് : ഇഡി റിപ്പോർട്ടിൽ നിയമോപദേശം തേടി ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിലെ തുടർനടപടികൾ സംബന്ധിച്ച്...