കോവിഡ് -19 അതിജീവന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തിന് ആറു കോടി രൂപയുടെ പദ്ധതികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആറു കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നതിന് ജില്ലാ പഞ്ചായത്ത് അടിയന്തിര ജനറല്‍ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഡിഎംഒ (ആരോഗ്യം) മുഖേന ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലേക്കും ആവശ്യമായ മാസ്‌കുകളും സാനിറ്റൈസറുകളും മറ്റും വിതരണം ചെയ്യും. പദ്ധതി രൂപീകരിക്കുന്നതിനും ഇതിലേക്ക് ആവശ്യമായ മാസ്‌കുകളും സാനിറ്റൈസറുകളും ജില്ലാ കുടുംബശ്രീ മിഷനും ജില്ലാ വ്യവസായ കേന്ദ്രവുമായും സഹകരിച്ച് നിര്‍മിക്കുന്നതിനും അനുമതി അഭ്യര്‍ഥിച്ച് സര്‍ക്കാരിലേക്ക് കത്ത് നല്‍കും. ജില്ലയിലേക്ക് ആവശ്യമായ ജീവിതശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ വാങ്ങുന്നതിന് ഡിഎംഒ (ആരോഗ്യം) നിര്‍വഹണ ഉദ്യോഗസ്ഥനായി പദ്ധതി രൂപീകരിച്ച് എല്ലാ ഗ്രാമ പഞ്ചായത്തുകളിലെയും പിഎച്ച്‌സികളില്‍ എത്തിക്കുന്നതിനും തീരുമാനിച്ചു.

2020-21 വാര്‍ഷിക പദ്ധതിയില്‍ സാന്ത്വന പരിചരണ പദ്ധതിക്കായി മൂന്നു കോടി രൂപ ജില്ലാ പഞ്ചായത്ത് വകയിരുത്തിയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത് ഉള്‍പ്പെടെ അഞ്ചു ലക്ഷം രൂപയില്‍ താഴെയുള്ള പദ്ധതികള്‍ അടിയന്തരമായി നടപ്പാക്കുന്നതിന് ഇവയുടെ തുക മാറി നല്‍കുന്നതിന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നതിന് തീരുമാനിച്ചു. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള സ്‌കൂളുകളില്‍ പ്രവാസികള്‍ക്ക് ഐസലേഷന്‍ സംവിധാനം സജ്ജീകരിക്കുന്നതിന് ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് ആവശ്യമായ പദ്ധതി രൂപീകരിക്കുന്നതിനും ഇതിനാവശ്യമായ അനുമതിക്കായി സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നതിനും തീരുമാനിച്ചു. ജില്ലാ ആയുര്‍വേദാശുപത്രി മുഖേന കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സുഖായുഷം, ആരോഗ്യ രക്ഷാ എന്നീ പദ്ധതികള്‍ നടപ്പാക്കുന്നതിന് തീരുമാനിച്ചു.

ജില്ലാ അലോപ്പതി, ആയുര്‍വേദ, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും കോവിഡ്-19 മായി ബന്ധപ്പെട്ട് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുന്നതിന് തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് തലത്തില്‍ ആരംഭിച്ച കമ്യൂണിറ്റി കിച്ചണുകളിലേക്ക് ഒരു ഊണിന് അഞ്ചു രൂപാ ക്രമത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് തുക അനുവദിക്കും. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ പഞ്ചായത്തുകളില്‍ ഐസലേഷനില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് സര്‍ക്കാരിന്റെ അനുമതി ആവശ്യപ്പെടുന്നതിനും യോഗം തീരുമാനിച്ചു. സര്‍ക്കാരിന്റെ അനുമതി ലഭ്യമാകുന്ന മുറയ്ക്ക് പദ്ധതികള്‍ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...