എന്റെ കൃഷി, എന്റെ ആരോഗ്യം, ഒപ്പം നിങ്ങളുടെയും ; കാമ്പയിന് അടൂരില്‍ തുടക്കമായി

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ലോക്ഡൗണ്‍ കാലം ഫലപ്രദമായി വിനിയോഗിക്കുന്നതിന് പത്തനംതിട്ട കുടുംബശ്രീ മിഷന്‍ ജില്ലയില്‍ നടപ്പാകുന്ന കാര്‍ഷിക കാമ്പയിനായ ‘എന്റെ കൃഷി, എന്റെ ആരോഗ്യം, ഒപ്പം നിങ്ങളുടെയും’ പദ്ധതിയുടെ അടൂര്‍ മണ്ഡലതല ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ വിത്ത് വിതച്ച് നിര്‍വഹിച്ചു. പള്ളിക്കല്‍ പാര്‍ഥമന്ദിരം സത്യനാഥ കുറുപ്പിന്റെ 50 സെന്റ് സ്ഥലത്താണ് കൃഷി ആരംഭിച്ചത്. പാവല്‍, പയര്‍, വെള്ളരി, കാച്ചില്‍ കിഴങ്ങ് ചേന, ചീര, എന്നിവയാണ് കൃഷി ചെയ്യുന്നത്. 50 സെന്റ് സ്ഥലത്ത് കൃഷി ഇറക്കി.

ജില്ലാ കുടുംബശ്രീമിഷന്‍ അയല്‍ക്കൂട്ട വനിതകള്‍ക്കായി സംഘടിപ്പിക്കുന്നതാണ് ‘എന്റെ കൃഷി, എന്റെ ആരോഗ്യം, ഒപ്പം നിങ്ങളുടെയും’ കാര്‍ഷിക കാമ്പയിന്‍. ജില്ലയില്‍ 11,000 അയല്‍കൂട്ടങ്ങള്‍ മുഖേന വീട്ടുവളപ്പില്‍ ഒരു സെന്റ് മുതല്‍ പത്ത് സെന്റ് വരെയുള്ള സ്ഥലങ്ങളിലാണ് കൃഷി ചെയ്യുന്നത്. വിഷരഹിത പച്ചക്കറി ഉത്പാദനത്തില്‍ ജില്ലയില്‍ സ്വയം പര്യാപ്തത കൈവരിക്കുവാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് പദ്ധതി.

പള്ളിക്കല്‍ തോട്ടുവായില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി, വൈസ് പ്രസിഡന്റ് എ.പി. സന്തോഷ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. വിധു, അസി. കോ-ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഗായത്രി രാജ്,സിഡിഎസ് അധ്യക്ഷ ലളിതാ ഭാസുരന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഗീത എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...