ജില്ല ആസൂത്രണസമിതി : വാര്‍ഷിക പദ്ധതിക്ക് അംഗീകാരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ആറ് തദ്ദേശ സ്ഥാപനങ്ങളുടെ 2026-27 വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ അസൂത്രണ സമിതി അംഗീകാരം. റാന്നി, കോയിപ്രം, നാരാങ്ങാനം, മലയാലപ്പുഴ, കുളനട ഗ്രാമപഞ്ചായത്ത്, കോന്നി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ 2026-2027 വാര്‍ഷിക പദ്ധതിക്ക് ജില്ലാ അസൂത്രണ സമിതി അംഗീകാരം നല്‍കി. സംസ്ഥാന തലത്തില്‍ സുലേഖ സോഫ്റ്റ് വെയറിലൂടെ 2026-27 ലെ വാര്‍ഷിക പദ്ധതി ആദ്യം ഓണ്‍ലൈനായി സമര്‍പ്പിച്ച് ഗ്രാമപഞ്ചായത്ത് തലത്തില്‍ റാന്നിയും ബ്ലോക്ക് പഞ്ചായത്തില്‍ കോന്നിയും അംഗീകാരം നേടി. പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണമെന്ന് അധ്യക്ഷയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനമ്മാ റോയി പറഞ്ഞു.

ജില്ലാ പഞ്ചായത്തിന്റെയും കോന്നി, പുളിക്കീഴ്, മല്ലപ്പള്ളി, പറക്കോട് ബ്ലോക്ക് പഞ്ചായത്തുകളുടെയും മൈലപ്ര, കോന്നി, ഇലന്തൂര്‍, മല്ലപ്പള്ളി, ഏഴംകുളം ഗ്രാമപഞ്ചായത്തുകളുടെയും 2025-26 വാര്‍ഷിക പദ്ധതി ഭേദഗതി പ്രൊജക്ടുകള്‍ക്കും യോഗത്തില്‍ അംഗീകാരം ലഭിച്ചു. എഡിഎം ബി. ജ്യോതി, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സുനില്‍ സേവ്യര്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...