ജില്ലാ സ്‌കൂൾ കായിക മേള ; രണ്ടാം ദിനത്തില്‍ പത്തനംതിട്ട സബ്‌ ജില്ലയെ പിന്നിലാക്കി പുല്ലാട്

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : ജില്ലാ സ്‌കൂൾ കായിക മേളയുടെ രണ്ടാം ദിനം കൊടുമൺ ഇഎംഎസ്‌ സ്റ്റേഡിയത്തിൽ അവസാനിച്ചപ്പോൾ പോയിന്റ്‌ നിലയിൽ പത്തനംതിട്ട സബ്‌ ജില്ലയെ പിന്നിലാക്കി പുല്ലാടിന്റെ മുന്നേറ്റം. ആദ്യ ദിനം മത്സരങ്ങൾ അവസാനിക്കുമ്പോൾ രണ്ടാം സ്ഥാനത്തായിരുന്ന പുല്ലാട്‌ സബ്‌ ജില്ല ഇരവിപേരൂർ സെന്റ്‌ ജോൺസ്‌ എച്ച്‌എസ്‌എസ്‌ന്റെ ബലത്തിൽ ഒന്നാമതെത്തി. രണ്ടാം ദിനത്തിൽ 84 പോയിന്റ്‌ അധികം ചേർത്ത്‌ 140 പോയിന്റോടെയാണ്‌ പുല്ലാട്‌ ഒന്നാമതെത്തിയത്‌. 19 സ്വർണവും 10 വെള്ളിയും അഞ്ച്‌ വെങ്കലവും വാരിക്കൂട്ടി. 16 സ്വർണവും 11 വെള്ളിയും ഏട്ട്‌ വെങ്കലവും അടങ്ങുന്ന 125 പോയിന്റുമായി പത്തനംതിട്ട സബ്‌ ജില്ല തൊട്ട്‌ പിന്നിലുണ്ട്‌. മൂന്നാം സ്ഥാനത്തുള്ള തിരുവല്ല സബ്‌ ജില്ലയ്‌ക്ക്‌ ഏട്ട്‌ സ്വർണം, 13 വെള്ളി ഏഴ്‌ വെങ്കലം ഉൾപ്പടെ 95 പോയിന്റാണുള്ളത്‌.

66 ഇനങ്ങളുടെ ഫലം പുറത്ത്‌ വന്നപ്പോൾ സ്‌കൂൾ തലത്തിൽ മറ്റ്‌ സ്‌കൂളുകളെ ബഹുദൂരം പിന്നിലാക്കി ഇരവിപേരൂർ സെന്റ്‌ ജോൺസ്‌ എച്ച്‌എസ്‌എസ്‌ കുതിപ്പ്‌ തുടരുന്നു. 13 സ്വർണവും അഞ്ച്‌ വെള്ളിയും രണ്ട്‌ വെങ്കലവും ഉൾപ്പെടെ 82 പോയിന്റാണ്‌ സെന്റ്‌ ജോൺസിനുള്ളത്‌. മൂന്ന്‌ സ്വർണവും നാല്‌ വെള്ളിയും ഏഴ്‌ വെങ്കലവുമായി 34 പോയിന്റുമായി വെണ്ണിക്കുളം സെന്റ്‌ ബെഹനാൻസ്‌ എച്ച്‌എസ്‌എസ്‌ രണ്ടാമതാണ്‌. അഞ്ച്‌ സ്വർണവും രണ്ട്‌ വീതം വെള്ളിയും വെങ്കലവും ഉൾപ്പെടെ 33 പോയിന്റുമായി പത്തനംതിട്ട മാർത്തോമ്മാ എച്ച്‌എസ്‌എസ്‌ തൊട്ടുപിന്നിലുണ്ട്‌. 14ന്‌ നടക്കുന്ന മൂന്നാംദിന മത്സരങ്ങളോടെ ഇത്തവണത്തെ കായികമേള സമാപിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...