പോപ്പുലര്‍ നിക്ഷേപകര്‍ക്കുനേരെ മുഖം തിരിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ ; തിങ്കളാഴ്ച വന്‍ പ്രതിഷേധ മാര്‍ച്ച്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകരുടെ പ്രതിഷേധ മാര്‍ച്ച് തിങ്കളാഴ്ച പത്തനംതിട്ട ജില്ലാ കളക്ടറേറ്റിലേക്ക്. തട്ടിപ്പിനിരയായ നിക്ഷേപകരോടുള്ള ജില്ലാ കളക്ടറുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് നിക്ഷേപക സംഘടനയായ പോപ്പുലര്‍ ഫിനാന്‍സ് ഡിപ്പോസിറ്റേഴ്സ് അസോസിയേഷന്‍ (പി.എഫ്.ഡി.എ) മാര്‍ച്ച് നടത്തുന്നത്.  എല്ലാ ജില്ലകളിലും നിക്ഷേപകരുടെ ക്ലയിം പെറ്റീഷനുകള്‍ സ്വീകരിച്ചെങ്കിലും പത്തനംതിട്ട ജില്ലയില്‍ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ അതിനു തയ്യാറായിട്ടില്ലെന്ന് പി.എഫ്.ഡി.എ പ്രസിഡന്റ് സി.എസ്. നായര്‍ പറഞ്ഞു.

തട്ടിപ്പിനിരയായ നിക്ഷേപകരെ തീര്‍ത്തും അവഗണിക്കുന്ന കളക്ടറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്‌. ആയുസ്സില്‍ കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട നിക്ഷേപകന് ഇനിയൊന്നും നഷ്ടപ്പെടാനില്ലെന്നും അധികാരികളുടെ മെല്ലെപ്പോക്ക് നയംമൂലം നാല്‍പ്പതിലധികം ജീവനുകള്‍ ഇതിനോടകം നഷ്ടപ്പെട്ടു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ പരോക്ഷമായി സഹായിക്കുന്ന നടപടികളാണ് ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇനിയും ഇത് കണ്ടുകൊണ്ടിരിക്കുവാന്‍ കഴിയില്ലെന്നും നിക്ഷേപകരുടെ ന്യായമായ ആവശ്യങ്ങള്‍ക്കുനേരെ കണ്ണടച്ചാല്‍ ശക്തമായ തുടര്‍സമരങ്ങളുമായി തങ്ങള്‍ ഒന്നാകെ തെരുവില്‍ ഉണ്ടാകുമെന്നും പി.എഫ്.ഡി.എ പ്രസിഡന്റ് സി.എസ്. നായര്‍ പറഞ്ഞു.

തട്ടിപ്പിനിരയായ നിക്ഷേപകരോടുള്ള ജില്ലാ കളക്ടറുടെ അവഗണന അവസാനിപ്പിക്കുക, നിക്ഷേപകരുടെ ക്ലയിം പെറ്റീഷനുകള്‍ സ്വീകരിക്കുക, ജില്ലാ കളക്ടര്‍ കണ്ടുകെട്ടിയ സ്ഥാവരജംഗമ വസ്തുക്കള്‍ എത്രയുംവേഗം ലേലം ചെയ്യുക, നിക്ഷേപകര്‍ക്ക് ആശ്വാസമായി ആദ്യഗഡു വിതരണം ചെയ്യുക, തുടങ്ങിയവയാണ് സംഘടന ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍. രാവിലെ പത്തുമണിക്ക് പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നുമാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിക്കുന്നത്. മാര്‍ച്ച് കളക്ടറേറ്റ് പടിക്കല്‍ എത്തുന്നതോടെ വിവിധ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ധര്‍ണ്ണയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കും.

ഏറ്റവും കൂടുതല്‍ നിക്ഷേപകര്‍ തട്ടിപ്പിന് ഇരയായത് പത്തനംതിട്ടയിലാണ്. കൂടാതെ പോപ്പുലര്‍ ഫിനാന്‍സിന്റെ ആസ്ഥാനവും പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ ആണ്. പോപ്പുലര്‍ നിക്ഷേപ തട്ടിപ്പില്‍ ക്രിയാത്മകമായി നടപടിയെടുക്കുവാനും കഴിയുന്നത്‌ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കാണ്. ആദ്യമൊക്കെ നിക്ഷേപകരോട് സൌഹാര്‍ദ്ദപരമായി ഇടപെട്ടെങ്കിലും പിന്നീട് അതൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല നിക്ഷേപക സംഘടനയുടെ നേതാക്കള്‍ എത്തിയിട്ട് കാണുവാന്‍പോലും ജില്ലാ കളക്ടര്‍ കൂട്ടാക്കിയില്ലെന്ന് നിക്ഷേപകര്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി...

ശിവസൂര്യയെ കുറിച്ച് സൂചനകളില്ല ; കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍

0
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം....

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍...

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...