വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പോലീസ് തിരയുന്ന കുട്ടിയും കുടുംബവും വീട്ടില്‍ തിരിച്ചെത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പോലീസ് തിരയുന്ന കുട്ടിയും കുടുംബവും വീട്ടില്‍ തിരിച്ചെത്തി. കുട്ടിയും പിതാവുമാണ് പള്ളുരുത്തിയിലെ വീട്ടില്‍ തിരികെയെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തതോടെയാണ് കുടുംബം സ്ഥലത്തുനിന്നും മാറിയത്. ഇന്നു രാവിലെയാണ് ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയത്. കോടതിയില്‍ ഹാജരാകുമെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. കേസില്‍ പ്രതിയാണ് കുട്ടിയുടെ പിതാവ്. ഇവര്‍ തിരികെയെത്തിയതറിഞ്ഞ് ആലപ്പുഴ പോലീസ് പള്ളുരുത്തിയിലെ വീട്ടിലെത്തി.

കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കാനാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തീരുമാനം. അതേസമയം, കേസുമായി ബന്ധപ്പെട്ട് 24 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 18 പേരുടെ അറസ്റ്റും രേഖപ്പെടുത്തി. സംഭവത്തില്‍ പ്രതിഷേധിച്ച്‌ പോപ്പുലര്‍ ഫ്രണ്ട് ഇന്ന് ആലപ്പുഴ എസ്.പി ഓഫീസിലേക്ക് മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാന നേതൃത്വത്തിന് പിശക് പറ്റിയപ്പോഴെല്ലാം അത് തിരുത്താന്‍ ഇടപെട്ടിട്ടുണ്ടെന്ന് എം.എ ബേബി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം. വീഴ്ചകള്‍...

വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ടെന്നീസ് മുന്‍ താരം സാനിയ മിര്‍സ

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരായ വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ടെന്നീസ്...

നിതിൻ രാജ് കേസ് ; രുപാട് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ള ഡിവൈഎസ്പി എന്തുകൊണ്ടാണ് ഈ കേസിൽ...

0
കൊച്ചി: നിതിൻ രാജ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ സുധീർ കല്ലനെ നിർത്തിപ്പൊരിച്ച്...

ദേശീയപാത 66ല്‍ 645 കിലോമീറ്റര്‍ കടക്കാന്‍ 13 ഇടത്ത് ചുങ്കം

0
കൊച്ചി: ദേശീയപാത 66ല്‍ തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ...