വര്‍ഷങ്ങളായി സനാതന്‍ ധര്‍മ്മമാണ് ഇന്ത്യയെ നയിക്കുന്നതെന്ന തമിഴ്‌നാട് ഗവര്‍ണര്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : വര്‍ഷങ്ങളായി സനാതന്‍ ധര്‍മ്മമാണ് ഇന്ത്യയെ നയിക്കുന്നതെന്ന്  തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയുടെ പ്രസ്താവനക്കെതിരെ ഡി.എം.കെ ട്രഷററും മുന്‍ കേന്ദ്രമന്ത്രിയുമായ ടി.ആര്‍ ബാലു. ഗവര്‍ണര്‍ പ്രസ്താവന പിന്‍വലിച്ച്‌ മാപ്പ് പറയണമെന്നും ഈ പ്രസംഗത്തെ അപലപിക്കുന്നതായും ബാലു പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. അയ്യപ്പ ഭക്തിഗാനമായ ‘ഹരിവരാസനം’ 100ാം വാര്‍ഷിക പരിപാടിക്കിടയിലാണ് ഗവര്‍ണര്‍ ആര്‍.എന്‍ രവി സനാതന്‍ ധര്‍മ്മത്തെക്കുറിച്ച്‌ അഭിപ്രായം പറഞ്ഞത്. സനാതന്‍ ധര്‍മ്മത്തെ മഹത്വവത്കരിച്ച ഗവര്‍ണര്‍, ആയിരക്കണക്കിന് വര്‍ഷങ്ങളായി സനാതന്‍ ധര്‍മ്മമാണ് ഇന്ത്യയെ നയിക്കുന്നതെന്നും വ്യക്തമാക്കുകയായിരുന്നു.

യുഎസ് നടത്തിയ ബോംബാക്രമണത്തെത്തുടര്‍ന്ന് അഫ്ഗാന്‍ നഗരങ്ങളായ പെഷവാറും കാണ്ഡഹാറും തകര്‍ത്തതിനെ ന്യായീകരിച്ച ഗവര്‍ണറുടെ പരാമര്‍ശം രാജ്യത്ത് ആഭ്യന്തര കലാപത്തിന് കാരണമാകുമെന്നും ഡി.എം.കെയുടെ പ്രസ്താവനയില്‍ പറയുന്നുണ്ട്. സമാധാനം കാംക്ഷിക്കുന്ന തമിഴ്‌നാട്ടില്‍ ഗവര്‍ണറുടെ പ്രസ്താവന ശക്തമായ സംശയങ്ങളും ഭയവും സൃഷ്ടിച്ചിട്ടുണ്ടെന്നും മുന്‍ കേന്ദ്രമന്ത്രി ആരോപിച്ചു. ഇന്ത്യയെ നയിക്കുന്നത് സനാതന്‍ ധര്‍മ്മമല്ല, ഇന്ത്യന്‍ ഭരണഘടനയാണന്നും. മനു ധര്‍മ്മമല്ല ജനാധിപത്യമാണ് രാജ്യം ഭരിക്കുന്നതെന്നും മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ തന്റെ അഭിപ്രായങ്ങള്‍ പിന്‍വലിക്കണമെന്നും ഭാവിയില്‍ ഇത്തരം പ്രസ്താവനകള്‍ ഒഴിവാക്കുമെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...