ടിവികെയുമായുള്ള സഖ്യത്തിന്റെ പേരില്‍ പരസ്പരം കൊമ്പ് കോര്‍ത്ത് ഡിഎംകെയും കോണ്‍ഗ്രസും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ടിവികെയുമായുള്ള സഖ്യത്തിന്റെ പേരില്‍ പരസ്പരം കൊമ്പ് കോര്‍ത്ത് ഡിഎംകെയും കോണ്‍ഗ്രസും. ഡിഎംകെയുമായുള്ള ഇരുപത് വര്‍ഷത്തിലേറെയുള്ള ബന്ധം അവസാനിപ്പിച്ച് അധികാരത്തിനായി ടിവികെയെ കൂട്ടുപിടിച്ച കോണ്‍ഗ്രസിനെ ഇനിയൊരിക്കലും വിശ്വസിക്കരുതെന്ന് കഴിഞ്ഞ ദിവസം ഉദയനിധി സ്റ്റാലിന്‍ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കോണ്‍ഗ്രസിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ശനിയാഴ്ച ചെന്നൈയില്‍ നടന്ന ഡിഎംകെ യൂത്ത് വിങ് യോഗത്തില്‍ ഉദയനിധി സ്റ്റാലിന്‍ ഉന്നയിച്ചത്. ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍. വിഷമഘട്ടങ്ങളില്‍ ഡിഎംകെയ്‌ക്കൊപ്പം നിന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഉദയനിധി കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും മാണിക്കം ടാഗോര്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിജെപി അധികാരത്തിലെത്തുന്നത് തടയാനാണ് ഡിഎംകെയുമായുള്ള ബന്ധം ഉപേക്ഷിച്ച് ടിവികെയ്ക്ക് ഒപ്പം ചേര്‍ന്നത് എന്നും കോണ്‍ഗ്രസ് എംപി അവകാശപ്പെട്ടു. എല്ലായ്‌പ്പോഴും മതേതരത്വത്തിനൊപ്പം നില്‍ക്കുന്നവരാണ് കോണ്‍ഗ്രസ്. എന്നാല്‍ ബിജെപി ഡിഎംകെയേയും അണ്ണാ ഡിഎംകെയേയും ബന്ധിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. അത് കോണ്‍ഗ്രസിന്റെ തത്വത്തിന് എതിരാണ്. ബിജെപിയുമായുള്ള ഒരുവിധ ധാരണയും വെച്ചുപൊറുപ്പിക്കില്ലെന്നും മാണിക്കം ടാഗോര്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...