തിരുവനന്തപുരം പൂവച്ചലിൽ കിണറ്റിൽ വീണ് വയോധിക മരിച്ചു ; അപകടം കറിവേപ്പില പറിക്കുന്നതിനിടെയെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൂവച്ചൽ മുടമൂട് സ്വദേശിനിയായ പുഷ്പലീല (78) ആണ് വീടിന് സമീപത്തെ കിണറ്റിൽ വീണ് മരിച്ചത്. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് ദാരുണമായ ഈ അപകടം നടന്നത്. അപകടസമയത്ത് പുഷ്പലീലയും ഭർത്താവ് ക്രിസ്തുദാസും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ ഭക്ഷണം പാകം ചെയ്യുന്നതിനിടയിലാണ് ഇവർ പുറത്തേക്ക് പോയത്. അടുപ്പിൽ കറി വെച്ച ശേഷം, കറിവേപ്പില പറിക്കാനായി കിണറിന് തൊട്ടടുത്തുള്ള മരത്തിനടുത്തേക്ക് പോയതായിരുന്നു ഇവർ എന്ന് ബന്ധുക്കൾ പറഞ്ഞു. കറിവേപ്പില പറിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി കിണറ്റിലേക്ക് വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.

പുഷ്പയെ കാണാതായതിനെ തുടർന്ന് ഭർത്താവ് ക്രിസ്തുദാസ് നടത്തിയ തിരച്ചിലിനൊടുവിലാണ് അപകടവിവരം പുറത്തറിയുന്നത്. കിണറിന് മുകളിൽ പ്ലാസ്റ്റിക് വല കൊണ്ട് നിർമ്മിച്ച മൂടി മാറിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഇയാൾ ഉള്ളിലേക്ക് നോക്കിയപ്പോൾ പുഷ്പ വെള്ളത്തിൽ വീണു കിടക്കുന്നത് കാണുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയും അവർ എത്തി പുഷ്പയെ പുറത്തെടുക്കുകയും ചെയ്തെങ്കിലും മരിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...