സുരക്ഷിതമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തുമെന്ന് ഡിഎംകെ വിലയിരുത്തൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്നാട്ടിൽ സുരക്ഷിതമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തുമെന്ന് ഡിഎംകെ വിലയിരുത്തൽ. പെരമ്പൂരിൽ വിജയ് ജയിച്ചേക്കുമെന്നും ഡിഎംകെ വിലയിരുത്തി. മെയ് നാലിന് സർപ്രൈസ് വിജയം ഉണ്ടാകുമെന്നാണ് എഐഎഡിഎംകെ അവകാശവാദം. സംസ്ഥാനത്ത് 85.15 ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന അവസാന പോളിംഗ് ശതമാനം. തമിഴ്നാട്ടിലെ പോളിംഗ് ശതമാനത്തിൽ ചരിത്രം കുറിച്ചെങ്കിലും ആകെ പോൾ ചെയ്ത വോട്ടുകളുടെ എണ്ണത്തിൽ അസാധാരണമായ വർധന ഇല്ലാത്തതിനാൽ ആശങ്ക വേണ്ടെന്നാണ് ഡിഎംകെ വിലയിരുത്തൽ.

പോളിംഗ് ശതമാനം കുത്തനെ ഉയർന്ന പെരമ്പൂരിൽ ടിവികെ അധ്യക്ഷൻ വിജയ് ജയിച്ചേക്കുമെന്നും ഡിഎംകെ വിലയിരുത്തുന്നു. 16 സീറ്റുളള‌ ചെന്നൈ കഴിഞ്ഞ തവണ ഡിഎംകെ സഖ്യം തൂത്തുവാരിയെങ്കിൽ ഇത്തവണ രണ്ടിലധികം സീറ്റുകൾ നഷ്ടപ്പെട്ടേക്കുമെന്നും ആശങ്കയുണ്ട്. എന്നാൽ വിജയ് മത്സരിച്ച രണ്ടാം സീറ്റായ തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ഡിഎംകെ ജയിക്കുമെന്നാണ് ഭരണകക്ഷിയുടെ പ്രതീക്ഷ. അതേസമയം കൊംഗുമേഖല തൂത്തുവാരുന്നതിനൊപ്പം വണ്ണിയാർ പിന്തുണയിൽ വടക്കൻ തമിഴ്നാട്ടിലും മുന്നേറുമെന്നാണ് എഐഎഡിഎംകെ ‌അവകാശവാദം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നടൻ വിക്രമിന് വനം വകുപ്പിന്‍റെ നോട്ടീസ് ; നടപടി സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ

0
ചെന്നൈ: സംരക്ഷിത കുരങ്ങിനൊപ്പമുള്ള വീഡിയോയ്ക്ക് പിന്നാലെ നടൻ വിക്രമിന് തമിഴ്നാട്‌ വനം...

ശബരിമല നെയ്യ് ക്രമക്കേട് : മില്‍മയില്‍ എസ്‌ഐടി പരിശോധന ; രേഖകള്‍ പിടിച്ചെടുത്തു

0
പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേട് കേസില്‍ മില്‍മയില്‍ എസ്‌ഐടി പരിശോധന. പത്തനംതിട്ട...

ഹോർമൂസ് കടലിടുക്കിലൂടെ കപ്പലുകൾ സാധാരണ രീതിയിൽ സഞ്ചരിക്കുന്നുവെന്ന അമേരിക്കയുടെ അവകാശവാദം തള്ളി ഇറാൻ സൈന്യം

0
തെഹ്റാൻ: ഹോർമൂസ് കടലിടുക്കിലൂടെ കപ്പലുകൾ സാധാരണ രീതിയിൽ സഞ്ചരിക്കുന്നുവെന്ന അമേരിക്കയുടെ അവകാശവാദം...

ജാര്‍ഖണ്ഡ് പരീക്ഷാ തട്ടിപ്പ് ; വിദ്യാർത്ഥി പ്രതിഷേധം തുടരുന്നു

0
റാഞ്ചി: ജാര്‍ഖണ്ഡ് പരീക്ഷാ തട്ടിപ്പ് കേസില്‍ സിഐഡി ഏഴുപേരെ അറസ്റ്റ് ചെയ്തു....