മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ അമിത അളവിൽ വെടിമരുന്നുണ്ടായിരുന്നോ എന്ന് അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ അമിത അളവിൽ വെടിമരുന്നുണ്ടായിരുന്നോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. വെടിക്കെട്ട് ദുരന്തങ്ങൾ ഒഴിവാക്കാനുള്ള ചർച്ചകൾ തുടങ്ങും. ഒളിമ്പിക്സിൽ അടക്കം നടത്തുന്നതുപോലെ വർണ്ണാഭമായ രീതിയിൽ നടത്തണം. വലിയ രീതിയിലുള്ള ശബ്ദം ഒഴിവാക്കി വർണ്ണത്തിന് പ്രാധാന്യം നൽകുന്ന രീതിയിൽ ക്രമീകരിക്കണം. തൃശ്ശൂർ പൂരത്തിന്റെ ഈ വർഷത്തെ വെടിക്കെട്ട് തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും വി എൻ വാസവൻ പറഞ്ഞു. ദുരന്തത്തിൽ ആദ്യം തിരിച്ചറിഞ്ഞത് 10 പേരുടെ മൃതദേഹങ്ങളാണ്.

ഇന്നലെ ഒരാളെ കൂടി തിരിച്ചറിഞ്ഞു. 29 മൃതദേഹ അവശിഷ്ടങ്ങളാണ് ഇതുവരെ ലഭിച്ചത്. അതിന്റെ ഡി എൻ എ പരിശോധന നടക്കുകയാണെന്നും വി എൻ വാസവൻ പറഞ്ഞു. നാല് പേരുടെ കാര്യത്തിലാണ് ഇനി വ്യക്തത വരാനുള്ളത്. സംഭവ സമയത്ത് മൊത്തം 38 പേരാണ് ഉണ്ടായിരുന്നത്. എത്ര പേരുണ്ടായിരുന്നു എന്നത് സംബന്ധിച്ചുള്ള രേഖകൾ എല്ലാം നഷ്ടമായി. നാലുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ചെറിയ പരിക്കുകൾ ഉണ്ടായിരുന്നവരെ ഡിസ്ചാർജ് ചെയ്തുവെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനടക്കം പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് : വിജിലൻസ് എസ്പി ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും

0
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം പ്രതിയായ എസ്എൻഡിപി...

മോദിക്ക് ഇപ്പോള്‍ ഉറക്കമില്ലാ രാത്രികള്‍ ; വിദേശ നേതാക്കളെ കെട്ടിപ്പിടിക്കുന്നതല്ല രാജ്യത്തിന്റെ വിദേശനയം :...

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇപ്പോള്‍ രാത്രി ഉറക്കമില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ...

മെസിയുടെ പേരിൽ നടന്ന തട്ടിപ്പ് : സർക്കാർ ഉടൻ അന്വേഷണം പ്രഖ്യാപിച്ചേക്കും

0
കൊച്ചി : മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ സർക്കാർ...

സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർക്ക് ; സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം....