മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നു ; ബിജെപി അധ്യക്ഷനെതിരെ മാനനഷ്ടക്കേസുമായി തമിഴ്നാട്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ബിജെപി അധ്യക്ഷന്‍ അണ്ണാമലൈക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍. ഡിഎംകെ ഫയല്‍സിന്റെ പേരിലാണ് നടപടി. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ അണ്ണാമലൈ അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്തതെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. 2023 ഏപ്രിലില്‍ ഡിഎംകെയും ഡിഎംകെ നേതൃത്വത്തിലുള്ള സര്‍ക്കാരും അഴിമതി നടത്തിയെന്ന് ആരോപിച്ച് തമിഴ്നാട് ബിജെപി ഡിഎംകെ ഫയലുകള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് നടപടി.

തമിഴ്നാട്ടില്‍ മികച്ച ഭരണം നടത്തുന്ന മുഖ്യമന്ത്രിക്കെതിരെ അടിസ്ഥാന തെളിവുകളില്ലാതെയാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഏപ്രില്‍ 14ന് അണ്ണാമലൈ മാധ്യമങ്ങള്‍ക്ക് നല്‍കിയ ഫയലുകള്‍ അടിസ്ഥാനരഹിതവും സാധുവായ തെളിവുകളുമില്ലാത്തതാണെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കിയിരുന്നു. 2011ല്‍ ചെന്നൈ മെട്രോയുടെ കരാര്‍ ഉറപ്പിക്കാന്‍ എം കെ സ്റ്റാലിന്‍ 200 കോടി രൂപ കോഴ വാങ്ങിയെന്ന് അണ്ണാമലൈ അടുത്തിടെ ആരോപിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...